Friday, April 19, 2024
HomeIndiaതന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? ബിജെപിയും...

തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് രാഹുല്‍ ഗാന്ധി

മലപ്പുറം: ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി.

തന്നെ അഞ്ചു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സിയായ ഇഡി, എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ തയ്യാറാകാത്തതെന്നും രാഹുല്‍ ചോദിച്ചു. മലപ്പുറം വണ്ടൂരില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ബഫര്‍ സോണ്‍ സംബന്ധിച്ച വിഷയത്തില്‍ പിണറായി വിജയന്‍ ആശയകുഴപ്പം ഉണ്ടാക്കരുതെന്നും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടിയാണ് സിപിഎം തന്റെ ഓഫീസ് തകര്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സിപിഎം തന്റെ ഓഫീസ് എത്ര തവണ തകര്‍ത്താലും തനിക്ക് പ്രശ്നമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ബിജെപിയും ആര്‍എസ്‌എസും ചേര്‍ന്ന് ആക്രമിക്കുകയാണെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് അവരെന്നും രാഹുല്‍ പറഞ്ഞു. ബിജെപി സാമൂഹിക ഘടനയെ മാത്രമല്ല സാമ്ബത്തിക ഘടനയെയും ആക്രമിക്കുകയാണെന്നും തന്നെ ചോദ്യം ചെയ്താല്‍ താന്‍ ഭയപ്പെടുമെന്നാണ് ബിജെപി കരുതിയതെന്നും രാഹുല്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular