Saturday, April 20, 2024
HomeUSAകമല ഹാരിസിന്റെ സാധ്യതകള്‍

കമല ഹാരിസിന്റെ സാധ്യതകള്‍

ഏറെ നാളത്തെ മൗനത്തിന് ശേഷം യു.എസ്. വൈസ് പ്രസിഡന്റ് കമലഹാരിസ് കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്ത(2024ലെ) പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ജോ ബൈഡനായിരിക്കും താന്‍ ബൈഡന്റെ റണ്ണിംഗ് മേറ്റ് ആയിരിക്കും എന്ന് ഹാരിസ് പറഞ്ഞു. അതിന് ശേഷം വീണ്ടും നടത്തിയ വിശദീകരണത്തില്‍ ഈ പ്രവചനം ആവര്‍ത്തിച്ചു. ഹാരിസിന്റെ പ്രഖ്യാപനവും ആവര്‍ത്തനവും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ തന്നെ അമ്പരപ്പും ആശയക്കുഴപ്പവും സൃഷ്ടിച്ചു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരിക്കുമെന്ന് ബൈഡന്‍ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വിപി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുക എന്ത് ഉദ്ദേശത്തിലാണെന്ന് പലരും സംശയിച്ചു. കഴിഞ്ഞ തവണത്തെ പോലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പ്രൈമറിയില്‍ ഹാരിസ് ഒരു സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുമോ എന്ന ചോദ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു.

വൈസ് പ്രസിഡന്റിന്റെ ജോബ് സാറ്റിസ്ഫാക്ഷനെ കുറിച്ച് ഒരു സംഘടന പെട്ടെന്ന് ഒരു അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു. 32% പേരാണ് തൃപ്തികരം എന്ന് പറഞ്ഞത്. യു.എസ്. കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ ഉടനെ തന്നെ പിങ്ക് സ്ലിപ്പ് കൈ മാറേണ്ട അവസ്ഥയാണ് ഉള്ളത്. പക്ഷെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത് ബാധകമല്ല.

പ്രസിഡന്റ് ലിണ്ടന്‍ ബി ജോണ്‍സണ്‍ സെനറ്റായിരിക്കുമ്പോള്‍ ടെക്‌സസിലെ ഒരു ഉള്‍നാടന്‍ ചെറുനഗരത്തിലെ ജനങ്ങള്‍ വൈദ്യുതി ലഭിക്കാതെ കഷ്ടപ്പെടുന്ന അവസ്ഥ കാണാന്‍ ഇടയായി. ആ നഗരത്തിലേയ്ക്ക് ഇലക്ട്രിക് കമ്പികള്‍ നീട്ടി പ്രദേശവാസികളുടെ ദുരിതം മാറ്റണമെന്ന് ജോണ്‍സണ്‍ ഇലക്ട്രിക് സപ്ലൈ കമ്പനികളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇലക്ട്രിക് കണക്ഷന്‍ നീട്ടുന്നതിന് ഭീമമായ ചെലവു വരുമെന്നും ലഭിക്കാവുന്ന വരുമാനം വളരെ കുറവാണെന്നും ഉള്ള കാരണം അറിയിച്ച് വൈദ്യുതി കമ്പനികള്‍ ജോണ്‍സന്റെ ആവശ്യം നിരാകരിച്ചു. ജോണ്‍സണ്‍ ആ നഗരവാസികളുടെ ആവശ്യം ഏറ്റെടുത്ത് വര്‍ഷങ്ങള്‍ പോരാടി യു.എസ്. കോണ്‍ഗ്രസിനെ കൊണ്ട് വൈദ്യതി ലൈനുകള്‍ ആ നഗരത്തിലേയ്ക്ക് നീട്ടാല്‍ നിയമം പാസ്സാക്കിയെടുത്തു. താന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവളായതിനാല്‍ തന്നെയും മറ്റുള്ളവരെയും ബസ്സില്‍ കയറ്റി ദൂരെയുള്ള സ്‌ക്കൂളിലേക്കയച്ചതിന്റെ പ്രതിഷേധം തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഹാരിസ് പല തവണ ആവര്‍ത്തിച്ചു. ഇപ്പോള്‍ ഈ പതിവ് (ബസ്സിംഗ്) ഇല്ല. എന്നാല്‍ വിവിധ കൗണ്ടികളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായ ഫീസാണ് വാങ്ങുന്നത്(ഇന്‍ കൗണ്ടി, ഔട്ട് ഓഫ് കൗണ്ടി). ഇങ്ങനെയുള്ള അസമത്വങ്ങള്‍ക്കെതിരെ നിയമം പാസ്സാക്കിയെടുക്കുവാന്‍ വിപിക്ക് കഴിയേണ്ടതാണ്.

തന്റെ സ്വന്തമായി ജനോപകാരപ്രദമായ നിയമങ്ങള്‍ പാസ്സാക്കുവാനോ പാസ്സാക്കുവാന്‍ മുന്‍കൈ എടുക്കുവാനോ ഹാരിസിന് കഴിയും. അനാരോഗ്യം മൂലം ബൈഡന്‍ രണ്ടാമതൊരു ഊഴത്തിന് ശ്രമിക്കാതിരിക്കുകയോ രണ്ടു ടേമും കഴിഞ്ഞ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ തേടുകയോ ചെയ്യുമ്പോള്‍ ഹാരിസിന് തന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുവാന്‍ ഹാരിസിന് തന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുവാന്‍ നിലവില്‍ ഒന്നും ഇല്ല എന്നതാണ് വാസ്തവം. പ്രഥമ വനിത ജില്‍ ബൈഡന്‍ തന്റെ നിലഭദ്രമായി ഉറപ്പിക്കുകയാണെന്ന് അകത്തളങ്ങളില്‍ സംസാരമുണ്ട്. 2028ല്‍ എങ്കിലും അവര്‍ രംഗത്ത് വരും എ്ന്ന് ചിലര്‍ വിശ്വസിക്കുന്നു. ആ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ തിരക്ക് അനുഭവപ്പെട്ടേക്കാം(മിഷെലിനെയും ഓര്‍ക്കേണ്ടതുണ്ട്.).

85% അമേരിക്കക്കാരും പറയുന്നത് രാജ്യം തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്നാണ്. അസ്സോസിയേറ്റഡ് പ്രസും എന്‍ഒ ആര്‍സിയും പബ്ലിക്ക് അഫയേഴ്‌സ് റിസര്‍ച്ചിന് വേണ്ടി നടത്തിയ സര്‍വേ ഫലത്തിലാണ് തികഞ്ഞ അശുഭാപ്തി വിശ്വാസം ഇവര്‍ പ്രകടിപ്പിച്ചത്. 79% വും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദരിദ്രമാണെന്ന് പറഞ്ഞു. അടിസ്ഥാനപരമായ ഭീഷണികളാണ് ബൈഡന്‍ നേരിടുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റം കുറഞ്ഞു നില്‍ക്കുന്ന തൊഴിലില്ലായ്മയെ മറക്കുവാന്‍ അമേരിക്കക്കാരെ പ്രേരിപ്പിക്കുന്നു. സാമ്പത്തികാവസ്ഥ ദരിദ്രമാണെന്ന് 67% ഡെമോക്രാറ്റുകളും അഭിപ്രായപ്പെട്ടത്. ആശ്ചര്യജനകമാണെന്ന് സര്‍വേ സംഘാടകര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular