Friday, March 29, 2024
HomeKeralaഎയ്മിലിൻ യുവതലമുറയ്ക്കു പ്രചോദനം: മാണി സി കാപ്പൻ

എയ്മിലിൻ യുവതലമുറയ്ക്കു പ്രചോദനം: മാണി സി കാപ്പൻ

പാലാ: ഐക്യരാഷ്ട്രസഭയിലെ ഒരു പ്രസംഗത്തിലൂടെ യുവതലമുറയ്ക്കു പ്രചോദനമേകാനും പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ ലോകത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാനും  എയ്മിലിൻ റോസ് തോമസിനു സാധിച്ചതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ എയ്മിലിൻ റോസ് തോമസിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ.  പാലാക്കാരുടെ അഭിമാനമുയർത്തിയ എയ്മിലിനെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ഉപഹാരം എയ്മിലിനു മാണി സി കാപ്പൻ സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, മുത്തോലി പഞ്ചായത്ത് മെമ്പർ ഇമ്മാനുവൽ പനയ്ക്കൽ, എയ്മിലിൻ്റെ പിതാവ് ജോസ് തോമസ് ആവിമൂട്ടിൽ, ജോജി ആവിമൂട്ടിൽ, ജോസഫ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

ഐക്യരാഷ്ട്രസഭയിയിൽ നടത്തിയ പ്രസംഗത്തിനു അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലാഹാരിസ് നേരിട്ടു കണ്ട് അഭിനന്ദിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, പെൻസിൽവാനിയ ഗവർണർ ടോം ഊൾഫ്, ശശി തരൂർ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ തുടങ്ങിയവർ അഭിനന്ദിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular