Tuesday, April 16, 2024
HomeKeralaഗാന്ധി ചിത്രം തകര്‍ത്തത് എസ്‌എഫ്‌ഐക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

ഗാന്ധി ചിത്രം തകര്‍ത്തത് എസ്‌എഫ്‌ഐക്കാര്‍ പോയശേഷം’; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം തന്നെയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോ​ഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വയനാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിക്കും നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് എസ്.എഫ്.ഐക്കാര്‍ക്ക് ഗാന്ധി ചിത്രം തകര്‍ത്തതില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്നത്.

ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ അല്ലെന്ന തരത്തില്‍ തന്നെയാണ് റിപ്പോര്‍ട്ട്. കസേരയില്‍ വാഴ വെച്ച ശേഷവും ചുമരില്‍ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐക്കാര്‍ ഇറങ്ങിപ്പോയ ശേഷം വീണ്ടും ഇവരെത്തിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഈ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുമുണ്ട്. അക്രമം കഴിഞ്ഞ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പോയ ശേഷം 4 മണിക്ക് പൊലീസ് ഫോട്ടോ​ഗ്രാഫര്‍ എടുത്ത ചിത്രത്തില്‍ ​ഗാന്ധിയുടെ ചിത്രം ചുമരിലും ഫയലുകള്‍ മേശപ്പുറത്തും ഇരിക്കുന്നത് വ്യക്തമാണ്.

ഏറെ വിവാദമുണ്ടാക്കിയ സംഭവത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരുകയാണ്. സ്വാഭാവികമായും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാവും ഭരണപക്ഷം പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നത്. എ.കെ.ജി സെന്റര്‍ ആക്രമണവും പി.സി ജോര്‍ജിന്റെ ആരോപണങ്ങളും ചര്‍ച്ചയായേക്കും. ഫോട്ടോ​ഗ്രാഫര്‍ ഫോട്ടോയെടുത്ത ശേഷം താഴേയ്ക്കിറങ്ങുമ്ബോള്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. വീണ്ടും 4.30ന് ഫോട്ടോ​ഗ്രാഫര്‍ മുകളിലെത്തി എടുത്ത ചിത്രങ്ങളില്‍ ഓഫീസില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നില്‍ക്കുന്നതും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതും കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular