Friday, April 26, 2024
HomeKeralaഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം; ഞായറാഴ്ചയും പ്രവൃത്തിദിനമാക്കി കോര്‍പറേഷന്‍

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം; ഞായറാഴ്ചയും പ്രവൃത്തിദിനമാക്കി കോര്‍പറേഷന്‍

തിരുവനന്തപുരം;ഞായറാഴ്ചയും പ്രവൃത്തിദിനമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഞായറാഴ്ചയും ജീവനക്കാര്‍ ജോലിക്കെത്തിയത്.

90 ശതമാനം ജീവനക്കാരും ഓഫീസില്‍ ഹാജരായി. കോര്‍പറേഷന്‍ മെയിന്‍ ഓഫീസ്, 11 സോണല്‍ ഓഫീസ്, സര്‍ക്കിള്‍ ഓഫീസുകളെല്ലാം പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കുകയും പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുകയും ചെയ്തു.

വരുംദിവസങ്ങളില്‍ സോണല്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ചുമതലപ്പെട്ട സ്റ്റാന്‍ഡിങ് സമിതി ചെയര്‍മാന്‍മാരുടെ നേതൃത്വത്തിലും തുടര്‍ന്ന് മേയറുടെ നേതൃത്വത്തിലും ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് കുടിശ്ശിക ഫയല്‍രഹിത കോര്‍പറേഷന്‍ എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്ന് മേയര്‍ അറിയിച്ചു. അവധി ഉപേക്ഷിച്ച്‌ ജോലിക്ക് ഹാജരായ മുഴുവന്‍ ജീവനക്കാര്‍ക്കും മേയര്‍ നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular