Saturday, July 27, 2024
HomeKeralaഡിസിസി ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡിസിസി ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം∙ ഡിസിസി ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്ബി, ജോയിന്റ് സെക്രട്ടറി കെ.മിഥുന്‍, കമ്മറ്റിയംഗം വിഷ്ണു ഗോപാല്‍, വിഷ്ണു രാജേന്ദ്രന്‍, അരുണ്‍കുമാര്‍, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിനു പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ എട്ടംഗസംഘം നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫിസിനു നേരെ തീപ്പന്തം എറിയുകയും ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തത്.

ഇവരുടെ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയിരുന്നു. ഇതുകൂടാതെ പ്രതികള്‍ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതികള്‍ കണ്‍മുന്നിലുണ്ടായിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

RELATED ARTICLES

STORIES

Most Popular