Saturday, July 27, 2024
HomeKeralaഎ കെ ജി സെന്ററില്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച്‌ എസ്‌ഡിപിഐ നേതാക്കള്‍; സിപിഎം നേതാക്കളുമായി...

എ കെ ജി സെന്ററില്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച്‌ എസ്‌ഡിപിഐ നേതാക്കള്‍; സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തില്‍ അപലപിച്ച്‌ എസ്‌ഡിപിഐ നേതാക്കള്‍ എ കെ ജി സെന്റര്‍ സന്ദര്‍ശിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, വൈസ് പ്രസിഡന്റ് ജലീല്‍ കരമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. എ കെ ജി സെന്ററിനുള്ളില്‍ കയറി ഇവര്‍ സിപിഎം നേതാക്കളോടും സംസാരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ഇരുചക്ര വാഹനത്തിലെത്തിയ ഒരാള്‍ സ്ഫോടകവസ്തു എറിഞ്ഞത്. പ്രതിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവം നടക്കുന്നതിന് പത്ത് മിനിട്ട് മുമ്ബ് അതുവഴി ഇരുചക്ര വാഹനത്തില്‍ കടന്നുപോയ ആളാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ സമര്‍പ്പിച്ച അടിയന്തരപ്രമേയം ഇന്ന് ഉച്ചയ്ക്ക് സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുകയാണ്.

RELATED ARTICLES

STORIES

Most Popular