Saturday, April 20, 2024
HomeKeralaആറു വര്‍ഷമായി മുഖ്യമന്ത്രി കസേരയുടെ നിയന്ത്രണം ഫാരിസ് അബൂബക്കറിനാണ്: പി സി ജോര്‍ജ്

ആറു വര്‍ഷമായി മുഖ്യമന്ത്രി കസേരയുടെ നിയന്ത്രണം ഫാരിസ് അബൂബക്കറിനാണ്: പി സി ജോര്‍ജ്

കോട്ടയം: വീണ്ടും വിവാദ പ്രസ്താവനയുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ മെന്റര്‍ ആണെന്നും കേരളത്തിന്‍റെ നിഴല്‍ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിംഗപ്പൂരില്‍ നിന്ന് തട്ടിപ്പ്‌ക്കേസിനെ തുടര്‍ന്ന് കളളവണ്ടി കയറി വന്നവനാണ് ഫാരിസെന്നും 2004ല്‍ മലപ്പുറം സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ വി.എസ് 11 ജില്ലകളിലും ഭൂരിപക്ഷം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

‘2009 ല്‍ കോഴിക്കോട് ലോക്‌സഭ സീറ്റില്‍ വീരേന്ദ്രകുമാറിനെ മാറ്റി അത് ഫാരിസിന് കൊടുത്തു. ഫാരിസ് നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് മുഹമ്മദ് റിയാസ്. ആ റിയാസാണ് ഇപ്പോഴത്തെ മന്ത്രി. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണങ്ങള്‍ക്കും തലേ ദിവസം ഫാരിസ് എത്തിയിരുന്നു. തന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്തത് കൊണ്ടാണ് സി.പി.ഐ.എം ഇതെല്ലാം അവ​ഗണിക്കുന്നത്’- പി.സി ജോര്‍ജ് പറഞ്ഞു.

‘ആറു വര്‍ഷമായി മുഖ്യമന്ത്രി കസേരയുടെ നിയന്ത്രണം ഫാരിസ് അബൂബക്കറിനാണ്. എ.കെ.ജി സെന്‍റര്‍ ആക്രമണത്തില്‍ പ്രതികള്‍ ഏതെങ്കിലും സി.പി.ഐ.എം പ്രവര്‍ത്തകരുടെ മക്കളായിരിക്കും. പിണറായിയും കോടിയേരിയും ജയരാജനും അറിയാതെ എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കില്ല. സംഭവത്തിന് പിന്നാലെ കലാപാഹ്വാനം നടത്തിയത് ഇ.പി ജയരാജനാണ്. തനിക്കെതിരെ കേസ് എടുത്ത പൊലീസ് ജയരാജനെതിരെ കേസെടുത്തില്ല’- പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular