Thursday, April 18, 2024
HomeKeralaമത്സ്യബന്ധന മേഖലയോട് അവഗണന; വര്‍ക്കിങ് ഗ്രൂപ് ചെയര്‍മാന്‍ രാജിവെച്ചു

മത്സ്യബന്ധന മേഖലയോട് അവഗണന; വര്‍ക്കിങ് ഗ്രൂപ് ചെയര്‍മാന്‍ രാജിവെച്ചു

വ​ട​ക​ര: ന​ഗ​ര​സ​ഭ​യു​ടെ 2022-23 വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യോ​ട് അ​വ​ഗ​ണ​ന കാ​ണി​ച്ചെ​ന്നാ​രോ​പി​ച്ച്‌ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ പി.​വി.

ഹാ​ഷിം മ​ത്സ്യ​ബ​ന്ധ​ന വ​ര്‍​ക്കി​ങ് ഗ്രൂ​പ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വെ​ച്ചു. വ​ട​ക​ര ന​ഗ​ര​സ​ഭ വി​ളി​ച്ച മ​ത്സ്യ​സ​ഭ​യി​ലും വാ​ര്‍​ഷി​ക​പ​ദ്ധ​തി രൂ​പ​വ​ത്ക​ര​ണ​ത്തി​ലും വി​ക​സ​ന സെ​മി​നാ​റി​ലും വാ​ര്‍​ഡ് സ​ഭ​ക​ളി​ലും വ​ന്ന മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍​നി​ന്നു​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി.

പ​ദ്ധ​തി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന-​പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് നീ​ക്കി​വെ​ക്കേ​ണ്ട തു​ക വെ​ട്ടി​ക്കു​റ​ച്ച​ത് തീ​ര​ദേ​ശ വാ​ര്‍​ഡു​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണ്. ഓ​ഖി​യും ടൗ​ട്ടേ​യും പ്ര​ള​യ​വും ആ​യി​ര​ത്തി​ലേ​റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. മ​ത്സ്യ​സ​ഭ​യും മ​ത്സ്യ​ബ​ന്ധ​ന വ​ര്‍​ക്കി​ങ് ഗ്രൂ​പ് യോ​ഗ​ങ്ങ​ളും പ്ര​ഹ​സ​ന​മാ​ക്കി​യെ​ന്ന് ഹാ​ഷിം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഈ ​മാ​സം എ​ട്ടി​ന് ജെ.​ബി സ്കൂ​ളി​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ വി​ളി​ച്ച്‌ ബ​ഹു​ജ​ന​സ​മ​രം ന​ട​ത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular