Tuesday, April 23, 2024
HomeKeralaമാറ്റം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് ഊര്‍ജമാകുമെന്ന് തരൂര്‍

മാറ്റം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് ഊര്‍ജമാകുമെന്ന് തരൂര്‍

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്.

ദില്ലി: എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണമെന്ന് ശശി തരൂർ എംപി. അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ പുതിയ നേതൃത്വം ഉടന്‍ ഉണ്ടാകണം. അത് കോൺഗ്രസിന്റെ തിരിച്ച് വരവിന് കൂടുതൽ ഊർജം പകരുമെന്നും ശശി തരൂര്‍ പറഞ്ഞു.

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു വരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണികൾ ആവശ്യമാണെന്നും ശശി തരൂർ മൂവാറ്റുപുഴയിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular