Thursday, March 28, 2024
HomeKeralaഡോ എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്

ഡോ എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം

കൊച്ചി: ഡോ എം ലീലാവതിക്ക് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം.

ഏഴ് പതിറ്റാണ്ടായി സാഹിത്യ, നിരൂപണ മേഖലകളിൽ സജീവമാണ് ഡോ എം ലീലാവതി. എഴുത്തുകാരി, നിരൂപക, അധ്യാപിക എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് എം ലീലാവതി. തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളായി വിരമിച്ചു.

2019ൽ ‘ശ്രീമദ് വാത്മീകീ രാമായണ’ എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം ലീലാവതി നേടിയിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്. എഴുത്തച്ഛന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular