Saturday, April 20, 2024
HomeUSAഅനുമതിയില്ലാതെ കുട്ടിയുടെ മുടി മുറിച്ചു; സ്കൂളിനെതിരെ പിതാവ് കോടതിയിൽ

അനുമതിയില്ലാതെ കുട്ടിയുടെ മുടി മുറിച്ചു; സ്കൂളിനെതിരെ പിതാവ് കോടതിയിൽ

മിഷിഗൺ∙ മാതാപിതാക്കളുടെ അനുമതിയില്ലാതെ ഏഴുവയസ്സുള്ള കുട്ടിയുടെ മുടി ഭാഗികമായി മുറിച്ചു കളഞ്ഞ സ്കൂൾ അധികൃതർ ഒരു മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നു കുട്ടിയുടെ പിതാവ്.

സംഭവത്തിനു ശേഷം കുട്ടി മാനസികമായി തകർന്നിരിക്കുകയാണെന്നു പിതാവ് പറഞ്ഞു. ഏഴു വയസ്സുള്ള മകൾ വംശീയ അധിക്ഷേപത്തിനും വർണ വിവേചനത്തിനും ഇരയായതായി പിതാവ് ആരോപിച്ചു. തലയുടെ ഒരുഭാഗത്ത് ഉണ്ടായിരുന്ന ചുരുണ്ട മുടിയാണു മുറിച്ചു കളഞ്ഞത്. മൗണ്ട് പ്ലസന്റ് പബ്ലിക് സ്കൂളിനെതിരെയാണു കേസ് ഫയൽ ചെയ്തിട്ടുള്ളത്.

സ്കൂളിലെ ലൈബ്രേറിയനും അധ്യാപകനുമാണ് പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. എന്നാൽ യാതൊരു തരത്തിലുമുള്ള വംശീയാക്രമണവും കുട്ടി നേരിട്ടിട്ടില്ലെന്നാണു സ്കൂൾ അധികൃതർ പറയുന്നത്.സംഭവത്തെ കുറിച്ച് ജില്ലാ സ്കൂൾ അധികൃതർ അന്വേഷണം നടത്തിയിരുന്നു.

പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular