Saturday, April 27, 2024
HomeKeralaപിണറായിക്ക് കരുണാകരന്റെ ശൈലി, എല്ലാവരേയും ഒന്നിച്ച് നിര്‍ത്താനറിയാം; പുകഴ്ത്തി മുരളീധരന്‍

പിണറായിക്ക് കരുണാകരന്റെ ശൈലി, എല്ലാവരേയും ഒന്നിച്ച് നിര്‍ത്താനറിയാം; പുകഴ്ത്തി മുരളീധരന്‍

ഡിസിസി നേതൃക്യാംപില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മുരളീധരന്റെ പരാമര്‍ശം
തിരുവനന്തപുരം: ഡിസിസി നേതൃക്യാംപില്‍ നടത്തിയ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെ. മുരളീധരന്‍ എംപി. “കെ. കരുണാകരന് ശേഷം എല്ലാ വിഭാഗങ്ങളേയും ഒന്നിച്ച് കൊണ്ടു പോകാന്‍ കഴിഞ്ഞത് പിണറായി വിജയനാണ്. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി. കരുണാകരന് ശേഷം ആ അഭ്യാസം അറിയാവുന്നതും പിണറായിക്ക് തന്നെ,” മുരളീധരന്‍ വ്യക്തമാക്കി.
“ബിജെപിക്ക് വളരാന്‍ സിപിഎം വഴിയൊരുക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടം വോട്ട് മറിച്ചിട്ടും ഒന്‍പത് നിയോജക മണ്ഡലങ്ങളില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി. ശക്തമായ മത്സരം കോണ്‍ഗ്രസ് കാഴ്ച വച്ചതുകൊണ്ടാണ് നേമത്ത് ബിജെപി പരാജയപ്പെട്ടത്. ബിജെപി വളര്‍ന്നാലും കുഴപ്പമില്ല കോണ്‍ഗ്രസ് നശിക്കുന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഗ്രഹം,” മുരളീധരന്‍ വിമര്‍ശിച്ചു.
“സിപിഎമ്മിനേയും ബിജെപിയേയും നേരിടാന്‍ പഴയ തന്ത്രങ്ങള്‍ പോര. മൂര്‍ച്ചയുള്ള ആയുധം വേണം. അതിന് നമുക്കിടയില്‍ തന്നെ ഒരു യോജിപ്പ് ഉണ്ടാകണം. പാര്‍ട്ട് ടൈം ജോലിക്കാരെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഫുള്‍ ടൈം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഭാരവാഹികളെ മതി. അല്ലാത്തവര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ മാത്രം വന്നാല്‍ മതി,” മുരളീധരന്‍ പറഞ്ഞു.
“എല്ലാ സാമുദായിക സംഘടനകളുമായും യോജിപ്പ് ഉണ്ടാക്കണം. കെ. കരുണാകരന്റേയും ഉമ്മന്‍ ചാണ്ടിയുടേയും കാലത്ത് എല്ലാ സാമുദായിക നേതാക്കന്മാരുമായും നല്ല ബന്ധമുണ്ടായിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ വിജയിക്കാന്‍ സാധിക്കും. ഒരുപാട് കാര്യങ്ങള്‍ ഉടച്ചു വാര്‍ക്കാനുണ്ട്,” മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular