Thursday, March 28, 2024
HomeKeralaകേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ. രാംദാസ് അന്തരിച്ചു

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ. രാംദാസ് അന്തരിച്ചു

തിരുവനന്തപുരം> കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് ഒ കെ.രാംദാസ്(74) അന്തരിച്ചു. പക്ഷാഘാതം സംഭവിച്ചതിനെ തുടര്ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.

ഹൃദയാഘാതത്തെ തുടര്ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് ആയിരുന്നു അന്ത്യം.

കേരളത്തിന്റെ രഞ്ജി ട്രോഫി ചരിത്രത്തിലെ മികച്ച ഓപ്പണര്മാരില് ഒരാളായി കരുതുന്ന രാംദാസ് കണ്ണൂര് ക്രിക്കറ്റ് ക്ലബിലൂടെയാണു കളിച്ചു വളര്ന്നത്. കോഴിക്കോട് സര്വകലാശാല ടീം ക്യാപ്റ്റനായിരുന്നു. 20-ാം വയസില് കേരള രഞ്ജി ട്രോഫി ടീമിലെത്തിയ അദ്ദേഹം 13 വര്ഷം ടീമിനായി നയിച്ചു. 1970 മുതല് 73 വരെ മൂന്നു സീസണുകളില് ടീമിന്റെ ടോപ് സ്കോററായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില് 35 മത്സരങ്ങളിലെ 68 ഇന്നിങ്സുകളിലായി 11 അര്ധ സെഞ്ചുറി ഉള്പ്പെടെ 1647 റണ്സ് നേടിയിട്ടുണ്ട്. പാര്ട് ടൈം സ്പിന്നറായി രണ്ട് വിക്കറ്റും സ്വന്തമാക്കി.

മൃതദേഹം വസതിയായ ജഗതി മില്ലേനിയം അപ്പാര്ട്മെന്റില് ഇന്ന് രാത്രി 8.30 വരെ പൊതു ദര്ശനത്തിനു ശേഷം സ്വദേശമായ കണ്ണൂര് തളാപ്പിലെ വീട്ടിലേക്കു കൊണ്ടു പോകും. അവിടെ പൊതു ശ്മശാനത്തില് നാളെ ഉച്ചയ്ക്കാണ് സംസ്്കാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular