Saturday, April 27, 2024
HomeIndiaദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി കോൺഗ്രസ് - തൃണമൂൽ പോര്

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി കോൺഗ്രസ് – തൃണമൂൽ പോര്

തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ രാഹുൽ ഗാന്ധിക്കെതിരായ ലേഖനത്തെ ചൊല്ലിയാണ് വിവാദം.

ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തി  കോൺഗ്രസ് – തൃണമൂൽ പോര്. തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ രാഹുൽ ഗാന്ധിക്കെതിരായ ലേഖനത്തെ ചൊല്ലിയാണ് വിവാദം. മമതയ്ക്ക് അധികാര കൊതിയാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. “രാഹുലിന് കഴിഞ്ഞില്ല, മമതയാണ് യഥാർത്ഥ പ്രതിപക്ഷ മുഖം” എന്ന തലക്കെട്ടോടെയാണ് ജാഗോ ബംഗ്ലയിലെ ലേഖനം. 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മമതയെ ഉയർത്തിക്കാട്ടുകയാണ് ലേഖനത്തിൽ.

കോൺഗ്രസില്ലാത്ത ഒരു പ്രതിപക്ഷത്തെക്കുറിച്ച്  ചിന്തിക്കാനാവില്ല.  പക്ഷേ, പ്രതിപക്ഷത്തിന്റെ മുഖമെന്ന നിലയിൽ നരേന്ദ്ര മോദിക്കൊപ്പം നിൽക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല.  ഇപ്പോൾ പ്രതിപക്ഷത്തിന്റെ പ്രധാന മുഖം മമത ബാനർജിയാണ്.  മമത ബാനർജിയെ പ്രതിപക്ഷത്തിന്റെ മുഖമുദ്രയാക്കി രാജ്യമെമ്പാടും പ്രചാരണം നടത്തുമെന്നും ലേഖനത്തിൽ പറയുന്നു. ലേഖനത്തിന്റെ പശ്ചാത്തലത്തിൽ ടി.എം.സിക്കെതിരെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷം ഒരുമിച്ച് പോരാടുന്നതിനായി ചർച്ചകൾ നടക്കുമ്പോൾ, എന്തിനാണ് ഒരാളെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമമെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി ചോദിച്ചു. നരേന്ദ്ര മോദിയുടെ ബദൽ രാഹുൽ ഗാന്ധിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണ്. ഇത്തരം സംഭവവികാസങ്ങൾ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഐക്യധാരണയുടെ ഭാഗമായി നിയമസഭാ ഉപതിരഞ്ഞടുപ്പ് നടക്കുന്ന ഭബാനിപൂരിൽ മമതയ്ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനായി സോണിയാ ഗാന്ധിയുമായി – മമത ബാനർജി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ധാരണയ്ക്കിടെയാണ് കോൺഗ്രസും – ടി.എം.സിയും കൊമ്പുകോർക്കുന്നത്.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മ, കമൽനാഥ്, മനു അഭിഷേക് സിംഗ്‌വി, എൻ.സി.പി നേതാവ് ശരത് പവാർ, രോഗബാധിതനായി കഴിയുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, ഡി.എം.കെ നേതാവ് കനിമൊഴി, പൊതുപ്രവർത്തകരും സിനിമാമേഖലയിലെ ദമ്പതികളുമായ ജാവേദ് അക്തർ, ശബാനാ ആസ്മി തുടങ്ങിയവരുമായി മമത ചർച്ച നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular