Friday, April 26, 2024
HomeKeralaആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം; ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത

ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം; ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത

മറ്റേതെങ്കിലും സംഘടന വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് എല്ലാ മുസ്ലിംകളുടെയും പേരില്‍ കെട്ടിവെക്കരുത്. മുസ്ലിങ്ങള്‍ക്ക് ലൗജിഹാദ് , നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന അജണ്ട ഇല്ല

കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാല ബിഷപ്പിനെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് ബിഷപ്പുമാർ ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല. ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. ബിഷപ്പ് വിഷയത്തിൽ സർക്കാർ ഇടപെടലിനെതിരെയും സമസ്ത വിമർശനം ഉന്നയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular