Monday, August 8, 2022
HomeEditorial2022ലും പ്രവചിച്ചതുപോലെ സംഭവിച്ചു, ലോകത്തിന് അദ്ഭുതമായ ബാബ വംഗയുടെ ഈ വര്‍ഷത്തേയും അടുത്ത വര്‍ഷങ്ങളിലേയും പ്രവചനങ്ങള്‍...

2022ലും പ്രവചിച്ചതുപോലെ സംഭവിച്ചു, ലോകത്തിന് അദ്ഭുതമായ ബാബ വംഗയുടെ ഈ വര്‍ഷത്തേയും അടുത്ത വര്‍ഷങ്ങളിലേയും പ്രവചനങ്ങള്‍ ഇവയാണ്

മരണത്തിന് ശേഷം പ്രവചനങ്ങളിലൂടെ ജീവിക്കുന്ന ബള്‍ഗേറിയക്കാരിയായ വാംഗേലിയ പാണ്ഡേവ ഗുഷ്‌റ്റെറോവ എന്ന ബാബ വംഗയെ അറിയാത്തവരായി ആരും കാണില്ല.

അന്ധയായ ബാബ വംഗ നടത്തിയ പ്രവചനങ്ങളാണ് ഇവരെ ലോക പ്രശസ്തയാക്കാന്‍ കാരണം. ഇതുവരെ നടത്തിയ പ്രവചനങ്ങളില്‍ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് വരും വര്‍ഷങ്ങളിലും ഇവരുടെ പ്രവചനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത്.

ആരാണ് ബാബ വംഗ

12ാം വയസില്‍ ഒരു കൊടുങ്കാറ്റില്‍ കാഴ്ചശക്തി ദുരൂഹമായി നഷ്ടപ്പെട്ട ബാബ വംഗ ജനിച്ചത് 1911ല്‍ വടക്കന്‍ മാസിഡോണിയയിലെ സ്ട്രുമിക്കയിലാണ്. നിലത്ത് നിന്നും തന്നെ ഒരു ചുഴലി കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ടു പോയെന്നും നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് ആ സംഭവത്തെ വംഗ വിശേഷിപ്പിക്കുന്നത്. കൊടുങ്കാറ്റില്‍ പെട്ട് കണ്ണില്‍ മണലും പൊടിയും നിറയുകയും, ഓപ്പറേഷന് വേണ്ടത്ര പണമില്ലാത്തതിനാല്‍ കുടുംബത്തിന് ശസ്ത്രക്രിയ നടത്തി കാഴ്ച വീണ്ടെടുക്കാന്‍ കഴിയാതെയാവുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ പെട്ട തനിക്ക് ഭാവിയിലേക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ കാണാനുള്ള കാഴ്ചശക്തി ലഭിച്ചെന്നും അവര്‍ അവകാശപ്പെടുന്നു. 1996ല്‍ അന്തരിച്ചുവെങ്കിലും നൂറ്റണ്ടുകളിലേക്കുള്ള പ്രവചനങ്ങള്‍ നടത്തിയ ശേഷമാണ് ബാബ വംഗ മണ്‍മറഞ്ഞത്.

പ്രവചനങ്ങള്‍

കൃത്യമായ പ്രവചനങ്ങളിലൂടെയാണ് ബാബ വംഗ ജനഹൃദയങ്ങളില്‍ ചേക്കേറിയത്. പ്രവചനങ്ങളില്‍ പലതും ഭയപ്പെടുത്തുന്നതായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഈ വര്‍ഷം ബാബ വംഗ നടത്തിയ ചില പ്രവചനങ്ങള്‍ ശ്രദ്ധിക്കാം. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ‘തീവ്രമായ വെള്ളപ്പൊക്കങ്ങള്‍’ ഉണ്ടാവുമെന്ന് ബാബ വംഗ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ യൂറോപ്യന്‍ നഗരങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാവുമെന്നും പ്രവചിച്ചു. ഇതെല്ലാം നൂറ് ശതമാനവും ശരിയായി ഭവിച്ചിരിക്കുകയാണ്. ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണ് ഓസ്‌ട്രേലിയയെ അടുത്തിടെ ബാധിച്ചത്. സൗത്ത് ഈസ്റ്റ് ക്വീന്‍സ്ലാന്റിന്റെ ഭാഗങ്ങള്‍, വൈഡ് ബേബര്‍നെറ്റ്, ന്യൂ സൗത്ത് വെയില്‍സ്, ബ്രിസ്‌ബേന്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളാണ് വെള്ളത്തിനടിയിലായത്. അതേസമയം യൂറോപ്പിന്റെ മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമാവുകയാണ്. ഇറ്റലി ഇപ്പോള്‍ തന്നെ 1950 കള്‍ക്ക് ശേഷമുള്ള ഏറ്റവും മോശമായ വരള്‍ച്ചയെ നേരിടുന്നു. അതേസമയം പോര്‍ച്ചുഗല്‍ അവരുടെ പൗരന്മാരോട് അവരുടെ ജല ഉപയോഗം നിയന്ത്രിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

വരുംകാല പ്രവചനങ്ങള്‍

ബാബ വംഗയുടെ വരും കാലത്തെ പ്രവചനങ്ങളും ഭയപ്പെടുത്തുന്നതാണ്. സൈബീരിയയില്‍ നിന്ന് ഒരു പുതിയ മാരക വൈറസുണ്ടാവുമെന്നതാണ് 2022ലെ ബാബ വംഗയുടെ മറ്റൊരു പ്രവചനം ഇതിന് പുറമേ അന്യഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് ആക്രമണം ഉണ്ടാവുമെന്നും, വെട്ടുക്കിളി ആക്രമണമുണ്ടാവുമെന്നും അവര്‍ പ്രവചിക്കുന്നു. അടുത്ത വര്‍ഷം ഭൂമിയുടെ ഭ്രമണപഥം മാറുമെന്നും 2028ല്‍ ബഹിരാകാശ സഞ്ചാരികള്‍ ശുക്രനിലേക്ക് യാത്ര ചെയ്യുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. അവയവം മാറ്റിവയ്ക്കല്‍ വ്യാപകമാവുന്നതോടെ 2046ല്‍ മനുഷ്യന്റെ ആയുസ് നൂറ് കടക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. കൃത്രിമ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ 2100ല്‍ രാത്രി അപ്രത്യക്ഷമാകുമെന്ന് പ്രവചിച്ചിട്ടുള്ള ബാബ വംഗ 5079ല്‍ ലോകം അവസാനിക്കുമെന്നും മുന്‍കൂട്ടി കാണുന്നുണ്ട്.

ബാബയുടെ പ്രവചനങ്ങളെ തള്ളുന്നവരും കൊള്ളുന്നവരുമുണ്ട്. അവരുടെ തെറ്റായ ചില പ്രവചനങ്ങളെ മുന്‍നിര്‍ത്തിയാണ് വിമര്‍ശകര്‍ രംഗത്തുള്ളത്. ജീവിച്ചിരിക്കുന്ന കാലത്ത് അവര്‍ നടത്തിയ പല പ്രവചനങ്ങളും തെറ്റായിരുന്നു. എന്നാല്‍ ഭാവി പ്രവചിക്കുന്നതില്‍ അവള്‍ക്ക് 85 ശതമാനം കൃത്യതയുണ്ടെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. ചെര്‍ണോബിലെ ആണവ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍, 2004 ലെ തായ്‌ലന്‍ഡ് സുനാമി, ബരാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനം എന്നിവ ഈ പ്രവചനങ്ങളില്‍ ഉള്‍പ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular