Saturday, April 20, 2024
HomeUSAയു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിച്ച 'സർഗ്ഗാരവ' ത്തിൽ ...

യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിച്ച ‘സർഗ്ഗാരവ’ ത്തിൽ പ്രശസ്തനായ കഥാ കൃത്തും , ഭാഷാപോഷിണിയുടെ ചീഫ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം പങ്കെടുത്തു

യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സാംസ്‌കാരിക   പരിപാടിയായ  ‘സർഗ്ഗാരവ’ ത്തിൽ   പ്രശസ്തനായ  കഥാ കൃത്തും  മാലയാള മനോരമയുടെ ചീഫ് അസ്സോസിയേറ്റ് എഡിറ്ററും, ഭാഷാപോഷിണിയുടെ ചീഫ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം അതിഥി യായിരുന്നു .കവി ഗീതാരാജന്റെ നിയന്ത്രണത്തിൽ,  സിയറാഫിയുടെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ  യു എസ എ എഴുത്തുകൂട്ടം പ്രസിഡന്റ് ഫിലിപ്പ് തോമസ്ഏവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തു .

പ്രശസ്ത എഴുത്തുകാരനും സിനിമാ നിർമ്മാതാവും നടനുമായ തമ്പി ആന്റണി ആമുഖ പ്രഭാഷണം നടത്തിപരിപാടിയിൽ ആശംസകളറിയിച്ചു.   USA എഴുത്തുകൂട്ടം ട്രഷറർ ശ്രി മനോഹാർതോമസ്  എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ “പനച്ചി” എന്ന ജോസ് പനച്ചിപ്പുറത്തെയും       അദ്ദേഹത്തിന്റെ രചന കളെയും പരിചയ പ്പെടുത്തി.

എഴുത്തുകാരും മാധ്യമങ്ങളും എന്ന വിഷയത്തിൽ ഗഹനമായും വിജ്ഞാനപ്രദവുമായ കാഴ്ചപ്പാട് അദ്ദേഹം പങ്കവച്ചു.  ആധുനിക കാലഘട്ടത്തിൽ   രണ്ടുതരം സാഹിത്യം രണ്ടുതരം      മാധ്യമങ്ങളിലൂടെ പുറത്തു വരുന്നു എന്നതാണ്  ഇന്നിന്റെ പ്രത്യകതയായി അദ്ദേഹം പ്രസ്താവിച്ചു.   അച്ചടി മാധ്യമത്തിന്റെ പ്രത്യകത ഒരു എഡിറ്ററിന്റെ സജീവ  സാന്നിധ്യമാണെന്നും ഇന്ന് കാണുന്ന ഓൺലൈൻ മാധ്യങ്ങളിൽ ആ ഒരു എഡിറ്ററിന്റെ  അഭാവവുമാണ് എടുത്തുപറയേണ്ട വ്യത്യാസവുമെന്നു അദ്ദേഹം ചൂണ്ടി കാട്ടി..  ഒരു പുസ്തകം  എഴുതി കഴിഞ്ഞാൽ ഒരു നല്ല ലിറ്റററി എഡിറ്ററിന്റെ കയ്യിലൂടെ കടന്നു പോകുമ്പോഴാണ് ആ പുസ്തകം പ്രസിദ്ധികരണ യോഗ്യമായി മാറുന്നതെന്നും, എന്നാൽ നിർഭാഗ്യവശാൽ അങ്ങനെ ഒരു ശാഖാ മലയാള ഭാഷ പുസ്തകങ്ങളുടെ പ്രസാധകർക്കിടയിൽ അങ്ങനെയൊരാൾ ഇല്ലെന്നത് ഒരു കുറവ് തന്നെയാണെന്നും അദ്ദേഹം വ്യകതമാക്കി.

ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തമ്മിലുള്ള ബന്ധവും, എഴുത്തിന്റെയും പ്രസാധകരുടെയും  അതിപ്രസരവും കൃതികളുടെ തിരഞ്ഞെടുപ്പ് രീതിയുമായൊക്കെ വളരെ രസകരമായി തന്നെ സദസ്സിനോട് പങ്കു വെച്ചു..അഥിതി സംവാദത്തിൽ സദസിലുണ്ടായിരുന്നവരുടെ ചോദ്യങ്ങൾക്കു വളരെ സരസമായ മറുപടികൾ കൊണ്ട് ശ്രദ്ധേയമായി, ഈ കാലഘട്ടത്തിലെ റീഡബിലിറ്റി ഉള്ള കഥാകാരൻ ആരെന്ന ചോദ്യത്തിന് റീഡബിലിറ്റി ഉള്ള കഥാകാരൻ ഇല്ലെന്നും കഥകൾ ആണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എഴുത്തുകൂട്ടം കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ . സുകുമാർ  കാനഡ കൃതജ്ഞത പറഞ്ഞു.

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ ന്യൂ യോർക്ക് സമയം പത്തര മണിക്ക് സർഗ്ഗാരവം എന്ന സാഹിത്യ സാംസ്‌കാരിക പരിപാടി സൂം പ്ലാറ്റുഫോമിൽ ഉണ്ടായിരുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക മനോഹർ തോമസ്
ഫോൺ: 917 974 2670

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular