Thursday, April 25, 2024
HomeEditorialആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്ബ് ഓര്‍ക്കേണ്ട അഞ്ചു കാര്യങ്ങള്‍

ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്ബ് ഓര്‍ക്കേണ്ട അഞ്ചു കാര്യങ്ങള്‍

ആദ്യ ലൈം​ഗിക ബന്ധത്തിലെ ആനുഭവങ്ങള്‍ എല്ലാവരും ഓര്‍ത്തിരിക്കാറുണ്ട്. എന്നാല്‍, ഭൂരിപക്ഷത്തിനും ആദ്യ സെക്സ് എന്നത് അത്ര സുഖകരമായ അനുഭവമാകില്ല നല്‍കുന്നത്.

ആദ്യതവണത്തെ ആവേശത്തിനൊപ്പം നിരവധി തെറ്റിദ്ധാരണകള്‍ പങ്കാളികളില്‍ ആശങ്ക സൃഷ്ടിക്കുന്നതും പലപ്പോഴും വില്ലനാകാറുണ്ട്. ലൈം​ഗികതയുടെ ത്രില്ലിനൊപ്പം ലൈംഗികമായി പകരുന്ന രോഗങ്ങളെക്കുറിച്ചും അനാവശ്യ ഗര്‍ഭധാരണങ്ങളെക്കുറിച്ചും ഉള്ള ആശങ്കകളും പലരിലും കടന്നുവരുന്നു. ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്ബ് നിങ്ങള്‍ ഓര്‍ക്കേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

കാത്തിരിപ്പിന് മധുരം കൂടും

വിവാഹ രാത്രിയിലുള്ള ലൈംഗിക ബന്ധത്തെകുറിച്ച്‌ ഓവറായി ചിന്തിച്ച്‌ ടെന്‍ഷന്‍ അടിക്കുന്നവര്‍, ഭയമുണ്ടെങ്കില്‍ അക്കാര്യം പങ്കാളിയോട് തുറന്ന് സംസാരിക്കുകയും, മറ്റൊരു ദിവസത്തിനായി മാറ്റി വയ്ക്കുകയുമാവും ഉചിതം. ഒന്നോ രണ്ടോ ദിവസം കാത്തിരിക്കാന്‍ പങ്കാളിയോടെ പറയാം. ഇത് നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുകയും, കാത്തിരുന്നുള്ള ലൈംഗിക ബന്ധത്തിന് മനസിനെ തയ്യാറാക്കുകയും ചെയ്യും.

ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അവസ്ഥയില്‍, പ്രത്യേകിച്ചും ആദ്യരാത്രിയില്‍ പരസ്പരം ആശയവിനിമയം നടത്തുക എന്നത് പ്രധാനമാണ്. ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കാന്‍ നിങ്ങള്‍ എത്ര നാണിച്ചാലും നിങ്ങളുടെ ചിന്തകളും ആശങ്കകളും പങ്കാളിയുമായി ആശയവിനിമയം നടത്തുക.

കന്യകാത്വം

ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തിലെ രസംകൊല്ലിയാവരുത് കന്യകാത്വം. ഇത് നിങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കും, നിങ്ങള്‍ക്കും പങ്കാളിക്കും ഇടയിലുള്ള ലൈംഗിക മാനസികാവസ്ഥയെ തളര്‍ത്തുകയും ചെയ്യും. നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെടുന്നത് കുറച്ച്‌ വേദനയുണ്ടാക്കാം എന്നാല്‍ ഒരിക്കല്‍ അത് അവസാനിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ദാമ്ബത്യ ജീവിതത്തില്‍ ലൈംഗിക സുഖവും ഇന്ദ്രിയതയും മാത്രമേ ഉണ്ടാവുകയുള്ളു.

നിങ്ങള്‍ എത്രത്തോളം നഗ്നയായി കാണപ്പെടുന്നുവെന്നത് പ്രശ്നമല്ല

സ്ത്രീകള്‍ പൊതുവെ എന്ത് ധരിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ച്‌ കൂടുതല്‍ ബോധവതികളാണ്. കിടക്കയില്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ വേണ്ടത്ര സെക്‌സിയായി കാണുമോ എന്ന് നിങ്ങള്‍ ആശങ്കപ്പെട്ടേക്കാം. പക്ഷേ അത് കാര്യമാക്കേണ്ടതില്ല. പങ്കാളി എന്ത് കരുതുന്നു എന്നു കരുതി കിടപ്പറയില്‍ ടെന്‍ഷനടിക്കേണ്ടതില്ലെന്ന് ചുരുക്കം.

രതിമൂര്‍ച്ഛക്ക് സമയമെടുക്കും; അതാകരുത് ലക്ഷ്യം

രതിമൂര്‍ച്ഛയാണ് ലൈംഗികതയുടെ ലക്ഷ്യമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍, അവിടേക്ക് എത്താന്‍ സമയമെടുക്കും. ഇത് നിങ്ങളുടെ ആദ്യ തവണയാണെങ്കില്‍ കൂടുതല്‍. അതിനാല്‍, ധാരാളം ഫോര്‍പ്ലേകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും അതിന്റെ ഓരോ ബിറ്റിലും ആനന്ദം കണ്ടെത്തുകയും വേണം. സ്ത്രീകള്‍ക്ക് അവരുടെ പാരമ്യത്തിലെത്താന്‍ സമയമെടുക്കും. നിങ്ങളുടെ മനസ്സും ശരീരവും സമന്വയിപ്പിക്കാത്തതിനാല്‍ ഇത് ആദ്യമായി സംഭവിക്കാതിരിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും ആദ്യ ലൈം​ഗികത ആസ്വദിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുക

ലൈംഗികമായി പകരുന്ന രോഗങ്ങളും മൂത്രനാളിയിലെ അണുബാധയും ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗര്‍ഭനിരോധനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണ്. ഇത് അനാവശ്യ ഗര്‍ഭധാരണം തടയുകയും ചെയ്യും. ലൈംഗികമായി പകരുന്ന അണുബാധകള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഗര്‍ഭനിരോധന മാര്‍ഗ്ഗമാണ് കോണ്ടം. ഇത് ആദ്യമായി അല്‍പ്പം അസ്വസ്ഥതയുണ്ടാക്കാം.

നിങ്ങള്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ നിങ്ങള്‍ക്ക് ഗര്‍ഭിണിയാകാന്‍ കഴിയില്ല എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. നിങ്ങള്‍ ഗര്‍ഭിണിയായേക്കാം. അതിനാല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും നിങ്ങളുടെ പങ്കാളിയോട് മുന്‍കൂട്ടി പറയണം. ഖേദിക്കുന്നതിനേക്കാള്‍ എപ്പോഴും സുരക്ഷിതരായിരിക്കുന്നതാണ് നല്ലത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular