Saturday, April 20, 2024
HomeIndiaനൂപുര്‍ ശര്‍മയുടെ വീഡിയോ കണ്ട യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; വിശധികാരണവുമായി പൊലീസ്

നൂപുര്‍ ശര്‍മയുടെ വീഡിയോ കണ്ട യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; വിശധികാരണവുമായി പൊലീസ്

ദര്‍ഭംഗ: ബിജെപി മുന്‍ വക്താവ് നൂപുര്‍ ശ‌ര്‍മയുടെ വീഡിയോ കണ്ട യുവാവിനെ നാലംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.

ബീഹാറിലെ സീതാമര്‍ഹിയിലാണ് സംഭവം നടന്നത്. നാന്‍പൂര്‍ സ്വദേശിയായ അങ്കിത് ഝാ എന്ന യുവാവിനാണ് പരിക്കേറ്റത്. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണ്.ബഹേരയിലെ ഒരു കടയില്‍ വച്ചാണ് അങ്കിത് നൂപുറിന്റെ വീഡിയോ കണ്ടത്. ഇത് കണ്ട് പ്രകോപിതരായ യുവാക്കള്‍ അങ്കിതിന്റെ മുഖത്ത് സിഗരറ്റ് പുക ഊതുകയും മോശമായി പെരുമാറുകയും ചെയ്തു.

ഇത് ചോദ്യം ചെയ്ത അങ്കിതിന്റെ വലതു അരക്കെട്ടിന് സമീപം കത്തി ഉപയോഗിച്ച്‌ ഇവര്‍ കുത്തുകയായിരുന്നു. അങ്കിതിന്റെ ശരീരത്തില്‍ കുത്തേറ്റതിന്റെ നിരവധി പാടുകളുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചെന്നും എന്നാല്‍ എഫ്‌ഐആറില്‍ നിന്ന് നൂപുറിന്റെ പേര് ഒഴിവാക്കിയെന്നും അങ്കിതിന്റെ പിതാവ് പറഞ്ഞു. അങ്കിത് ഇപ്പോള്‍ ദര്‍ഭംഗയിലെ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular