Thursday, April 25, 2024
HomeIndiaത്വലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

ത്വലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുത്വലാഖിന് പിന്നാലെ ത്വലാഖ്-ഇ ഹസന്‍ എന്ന ആചാരവും നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി.

അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍ ഹിന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി നാല് ദിവസത്തിനകം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

മാസത്തിലൊരിക്കല്‍ തുടര്‍ച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭര്‍ത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ കഴിയുന്ന മുത്തലാഖിന്റെ ഒരു രൂപമാണ് തലാഖ്-ഇ ഹസന്‍. ഇത്തരത്തില്‍ ഭര്‍ത്താവ് തന്നെ ത്വലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാല്‍ നിരോധിക്കണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം. ജൂലൈയില്‍, ഭര്‍ത്താവിന്റെ മൂന്നാമത്തെ ത്വലാഖ് പ്രഖ്യാപനത്തിന്റെ വക്കീല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular