Thursday, April 25, 2024
HomeKeralaകാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് പുതിയ വെബ്‌സൈറ്റ് നാളെ മുതൽ

കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് പുതിയ വെബ്‌സൈറ്റ് നാളെ മുതൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ-പി.ജി. പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്ക്ക് 12 ന് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം നിർവഹിക്കും. സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളുടെ വിവരങ്ങള്‍ ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, വിമന്‍സ്, കമ്യൂണിറ്റി കോളേജ് എന്നീ വിഭാഗങ്ങളിലായി ജില്ലാ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ കണ്ടെത്തി തിരഞ്ഞെടുക്കാനാകുമെന്നതാണ് പ്രത്യേകത.

ഓരോ കോഴ്‌സിന്റെയും യോഗ്യതാ വിവരങ്ങള്‍, സീറ്റുകളുടെ എണ്ണം എന്നിവയും അറിയാനാകും. പ്രവേശനം സംബന്ധിച്ച മുഴുവന്‍ ഫീസുകളും ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ നല്കാന്‍ കഴിയുന്നവിധം എസ്.എം.എസ്. സേവനവും ലഭ്യമാകും. കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും അനായാസം വിവരങ്ങള്‍ ബ്രൗസ് ചെയ്‌തെടുക്കാനാകുമെന്ന് കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular