Thursday, April 18, 2024
HomeIndiaദ്രൗപദി മുര്‍മുവിന് ലഭിച്ചത് കുറവ് വോട്ടുകള്‍, യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ട് ആണെന്ന് മന്ത്രി...

ദ്രൗപദി മുര്‍മുവിന് ലഭിച്ചത് കുറവ് വോട്ടുകള്‍, യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ട് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ആദ്യമായി ഒരു ഗോത്രവനിത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത പദവയിലേയ്‌ക്ക് എത്തിയതിന്റെ ആഹ്ലാദത്തിലാണ് ജനത.

ഗോത്രവിഭാഗത്തില്‍ നിന്നും സ്വപ്രയത്‌നം കൊണ്ട് വിജയം നേടിയ ഒരു വനിത രാജ്യത്തെ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുമ്ബോള്‍ ഓരോ ഭാരതീയനും അഭിമാനിക്കാം. എന്നാല്‍, ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ ഇപ്പോഴും വിമര്‍ശിക്കുന്നവരുണ്ട്. ബി.ജെ.പിയുടേത് വെറും രാഷ്ട്രീയ നാടകമാണെന്ന് ആരോപിക്കുന്നവരുണ്ട്.

ദ്രൗപദിയുടെ വിജയത്തിന് പിന്നാലെ, വോട്ട് കണക്കും ചര്‍ച്ചയായി. 64% വോട്ടാണ് ദ്രൗപദിക്ക് ലഭിച്ചത്. 61 ശതമാനം ലഭിക്കുമെന്ന് കരുതിയിടത്താണ് 64 ശതമാനം വോട്ട്തെ ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 36 ശതമാനമാണ്‌ ലഭിച്ചത്. പ്രതിപക്ഷ നിരയുടെ ഐക്യം തകര്‍ത്ത് ബി.ജെ.പി വലിയ മേധാവിത്യം നേടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും സംഘടിത പ്രചരണങ്ങള്‍ മാത്രമാണെന്നും, യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടുകള്‍ ആണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു.

ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്ന് മുഹമ്മദ് റിയാസ് തന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular