പ്രശസ്ത സംരംഭകന് ‘ലെജന്‍ഡ്’ ശരവണന് ആദ്യമായി അഭിനയരംഗത്തേക്ക് കടക്കുന്നു എന്ന വാര്‍ത്ത തമിഴ് സിനിമാ പ്രേമികള്‍ക്ക് വലിയ വിസ്മയമായിരുന്നു.
ദി ലെജന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന പ്രോജക്റ്റില്‍ നായികയായി ഉര്‍വശി റൗട്ടേലയെ തിരഞ്ഞെടുത്തു. ശരവണന് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് നവാഗത സംവിധായകരായ ജെഡി-ജെറിയാണ്.
സിനിമയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രം ജൂലൈ 28ന് റിലീസ് ചെയ്യും. ഹാരിസ് ജയരാജ് ആണ് സംഗീതം . അന്തരിച്ച ഇതിഹാസ ഹാസ്യനടന് വിവേക് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായകന്റെ പേര് ശരവണന് എന്നാണ്.
ഗീതിക, നാസര്‍, പ്രഭു, മയില്‍സാമി, ഹരീഷ് പേരടി, സിങ്കം പുലി, വിജയകുമാര്‍, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് വേല്‍രാജ് ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃത്തങ്ങള്‍ അനുസരിച്ച്, ദി ലെജന്‍ഡ് ഈ വര്‍ഷം അവസാനം തിയേറ്ററുകളില്‍ എത്തും.