Thursday, March 28, 2024
HomeKeralaരാഷ്ട്രപതി തിരഞ്ഞെടുപ്പ് , ബിജെപി നടത്തുന്നത് വ്യാജ പ്രചാരണമെന്ന് പി എ മുഹമ്മദ് റിയാസ്

രാഷ്ട്രപതി തിരഞ്ഞെടുപ്പ് , ബിജെപി നടത്തുന്നത് വ്യാജ പ്രചാരണമെന്ന് പി എ മുഹമ്മദ് റിയാസ്

രാഷ്ട്രപതി തിരഞ്ഞെടുപ്പ് , ബിജെപി നടത്തുന്നത് വ്യാജ പ്രചാരണമെന്ന് പി എ മുഹമ്മദ് റിയാസ് .
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു എന്നും ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ബഹുമാന്യയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നു എന്നും എന്നാല്‍,ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി ശ്രീ യശ്വന്ത്സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകുമെന്നും പറഞ്ഞായിരുന്നു റിയാസിന്റെ പോസ്റ്റ് .പോസ്റ്റ് ഇങ്ങനെ ….

‘നുണ ബോംബുകളെ നിര്‍വീര്യമാക്കുവാന്‍,
കണക്കുകള്‍ സംസാരിക്കട്ടെ.’

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളില്‍ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു.

പ്രതിപക്ഷ നിരയുടെ ഐക്യം തകര്‍ത്ത് BJP വലിയ മേധാവിത്യം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു.
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ
ബഹുമാന്യയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നു.
എന്നാല്‍,ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി ശ്രീ യശ്വന്ത്സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.

കണക്കുകള്‍ ശബ്ദിക്കട്ടെ…
നുണ ബോംബുകള്‍ തകരട്ടെ…
 

 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular