Friday, April 19, 2024
HomeIndiaഗുജറാത്തിലെ തുറമുഖത്തുനിന്ന് 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് DRI

ഗുജറാത്തിലെ തുറമുഖത്തുനിന്ന് 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് DRI

അഫ്ഗാനിസ്ഥാനില്‍ നിന്ന് 2,000 കോടി രൂപയുടെ മയക്കുമരുന്നുമായി എത്തിയ രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് പിടിച്ചെടുത്തു

ടാല്‍ക്കം പൗഡറെന്ന പേരിൽ എത്തിച്ച മയക്കുമരുന്നിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്റെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.

ഇന്ത്യയിലേക്ക് കടത്തിയിരുന്ന മരുന്നിന്റെ കൃത്യമായ മൂല്യം കണ്ടെത്തുന്നതിനായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ടാല്‍ക്കം പൗഡറില്‍ നിന്ന് ഹെറോയിന്‍ വേര്‍തിരിക്കാനുള്ള ശ്രമത്തിലാണ്. കപ്പല്‍ ഇറാനില്‍ നിന്നുള്ളതാണെങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് മരുന്ന് കടത്തിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പിടികൂടിയ മയക്കുമരന്ന് വിജയവാഡയിലെ ആഷി ട്രേഡിംഗ് കമ്പനിയിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നാണ ലഭിച്ച വിവരം. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ ഈ മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ഉറവിടത്തിന്റെ അന്വേഷണത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular