Wednesday, April 24, 2024
HomeKeralaസിനിമാ താരം വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍

സിനിമാ താരം വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍

തൃശ്ശൂര്‍: തൃശൂരില്‍ സിനിമാ താരം വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍. അറസ്റ്റ് തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ്.

ആക്രമണം സാമ്ബത്തിക തര്‍ക്കത്തെ തുടര്‍ന്നായിരുന്നു . കഴിഞ്ഞ ദിവസം രാത്രി വിനീത് തട്ടിലിനെ അറസ്റ്റ് ചെയ്തത് അന്തിക്കാട് പൊലീസാണ്.

വിനീതിന് സാമ്ബത്തിക തര്‍ക്കങ്ങള്‍ അലക്സുമായി ഉണ്ടായിരുന്നു.അലക്സ് വിനീതിന്‍റെ വീട്ടില്‍ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ എത്തി. ഇരുവരും തമ്മില്‍ തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വിനീത് തട്ടില്‍ അലക്സിനെ വടിവാള്‍ കൊണ്ട് വെട്ടിയത്. അലക്സിന്‍റെ കൈക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular