Friday, April 26, 2024
HomeIndiaപിടിയിലായ പാര്‍ഥ ചാറ്റര്‍ജിക്ക് വന്‍ തിരിച്ചടി; കസ്റ്റഡിയില്‍ വാങ്ങാന്‍ ഇ.ഡി നീക്കം

പിടിയിലായ പാര്‍ഥ ചാറ്റര്‍ജിക്ക് വന്‍ തിരിച്ചടി; കസ്റ്റഡിയില്‍ വാങ്ങാന്‍ ഇ.ഡി നീക്കം

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി എയിംസ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ബംഗാള്‍ മന്ത്രിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി.

പാര്‍ഥ ചാറ്റര്‍ജിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമാക്കി.

അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല എന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വന്നത് പോലും എയിംസ് റിപ്പോര്‍ട്ട് പ്രതികൂലമായതോടെയാണ്. നെഞ്ചു വേദനയെ തുടര്‍ന്ന് ഇ.ഡി കസ്റ്റഡിയില്‍ നിന്നും ആശുപത്രിയില്‍ എത്തിയ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് എയിംസിലെ ഡോക്ടര്‍മാരുടെ സംഘം പറയുന്നത്. ബംഗാള്‍ ആശുപത്രിയില്‍ അന്വേഷണ സംഘത്തോട് പാര്‍ഥ ചാറ്റര്‍ജി സഹകരിക്കാത്തതിനാല്‍ അദ്ദേഹത്തെ ആശുപത്രി മാറ്റണം എന്നാവശ്യപ്പെട്ടത് ഇ.ഡി ആണ്. കൊല്‍ക്കത്ത ഹൈക്കോടതിയാണ് ആവശ്യം അംഗീകരിച്ച്‌ ഭുവനേശ്വര്‍ എയിംസിലേക്ക് അദ്ദേഹത്തെ മാറ്റിയതും വൈദ്യ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular