Saturday, April 20, 2024
HomeKeralaസ്കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്ക് യാത്ര ചെയ്ത വെഞ്ഞാറമ്മൂട് സ്വദേശിയായ യുവാവ് പഞ്ചകുളയില്‍ ട്രക്ക്...

സ്കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്ക് യാത്ര ചെയ്ത വെഞ്ഞാറമ്മൂട് സ്വദേശിയായ യുവാവ് പഞ്ചകുളയില്‍ ട്രക്ക് ഇടിച്ച്‌ മരിച്ചു

തിരുവനന്തപുരം: സ്കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്ക് യാത്ര ചെയ്ത വെഞ്ഞാറമ്മൂട് സ്വദേശിയായ യുവാവ് പഞ്ചകുളയില്‍ ട്രക്ക് ഇടിച്ച്‌ മരിച്ചു.

പുല്ലമ്ബാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മന്‍സിലില്‍ അനസ് ഹജാസ് (30) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഹരിയാനയിലെ പഞ്ചകുളയില്‍ ട്രക്ക് ഇടിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

അപകടത്തില്‍ പരുക്കേറ്റു കിടന്ന ഹജാസിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഉച്ചയോടെ ബന്ധുക്കളെ അജാസിന്റെ സുഹൃത്ത് വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കല്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular