Wednesday, May 1, 2024
HomeGulfഒമാനില്‍ നാല് വയസ്സുകാരി മുങ്ങി മരിച്ചു

ഒമാനില്‍ നാല് വയസ്സുകാരി മുങ്ങി മരിച്ചു

മസ്‍കത്ത്: ഒമാനില്‍ നാല് വയസ്സുകാരി മുങ്ങി മരിച്ചു. ബഹ്‌ലയിലെ ഒരു താഴ്‌വരയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറയുന്നു.

കുട്ടിയെ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്ന സമയത്താണ് വാദിയില്‍ കാണാതായതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് നടന്ന തെരച്ചിലില്‍ ബഹ്‌ലയിലെ വെള്ളക്കെട്ടില്‍ നിന്ന് ഒരു സ്വദേശി പൗരന്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടികളുടെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധ പുലര്‍ത്തണമെന്നും അവരെ ഒറ്റയ്‍ക്ക് വാദികളില്‍ വിടരുതെന്നും റോയല്‍ ഒമാന്‍ പൊലീസ്, രാജ്യത്തെ എല്ലാ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular