Friday, April 26, 2024
HomeEuropeയുക്രൈനില്‍ നിന്നുള്ള ആദ്യ ധാന്യക്കപ്പല്‍ തുര്‍ക്കി സമുദ്രത്തിലെത്തി

യുക്രൈനില്‍ നിന്നുള്ള ആദ്യ ധാന്യക്കപ്പല്‍ തുര്‍ക്കി സമുദ്രത്തിലെത്തി

യു​ക്രെ​യ്നി​ലെ ഒ​ഡേ​സ തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ആ​ദ്യ ധാ​ന്യ​ക്ക​പ്പ​ല്‍ തു​ര്‍​ക്കി​യി​ലെ ബോ​സ്ഫ​റ​സ് ക​ട​ലി​ടു​ക്കി​ല്‍ എ​ത്തി.

ല​ബ​ന​നി​ലെ ട്രി​പ്പോ​ളി തു​റ​മു​ഖ​ത്തേ​ക്ക് 26,000 ട​ണ്‍ ധാ​ന്യ​വു​മാ​യി പു​റ​പ്പെ​ട്ട റ​സോ​നി ച​ര​ക്കു​ക​പ്പ​ലാ​ണ് തു​ര്‍​ക്കി സ​മു​ദ്ര​ത്തി​ലെ​ത്തി​യ​ത്.

ച​​​​​ര​​​​​ക്കു​​​​​ക​​​​​പ്പ​​​​​ല്‍ ഉടന്‍ തന്നെ ഇ​​​​​സ്താം​​​​​ബു​​​​​ള്‍ തു​​​​​റ​​​​​മു​​​​​ഖ​​​​​ത്ത് എത്തിച്ചേരും. യു​എ​ന്‍-​തു​ര്‍​ക്കി മ​ധ്യ​സ്ഥ​ത​യി​ലു​ള്ള യു​ക്രെ​യ്ന്‍-​റ​ഷ്യ ക​രാ​ര്‍ പ്ര​കാ​രം ക​പ്പ​ല്‍ സം​യു​ക്ത​സം​ഘം പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​കും ട്രി​പ്പോ​ളി​യി​ലേ​ക്ക് യാ​ത്ര തു​ട​ങ്ങു​ക.

തു​​​​​ര്‍​​​​​ക്കി, യു​​​​​എ​​​​​ന്‍ ക​​​​​രാ​​​​​ര്‍ അ​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണ് യു​​​​​ദ്ധം ന​​​​​ട​​​​​ക്കു​​​​​ന്ന യു​​​​​ക്രെ​​​​​യ്നി​​​​​ല്‍​​​​​നി​​​​​ന്ന് ധാ​​​​​ന്യ​​​​​ക്ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ന​​​​​ട​​​​​ത്താ​​​​​ന്‍ വഴിയൊരുങ്ങിയത്. യു​​​​​ക്രെ​​​​​യ്നി​​​​​ല്‍ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം ന​​​​​ട​​​​​ത്തു​​​​​ന്ന റ​​​​​ഷ്യ​​​​​യും തു​​​​​ര്‍​​​​​ക്കി​​​​​യും യു​​​​​എ​​​​​ന്നു​​​​​മാ​​​​​യി പ്ര​​​​​ത്യേ​​​​​കം ക​​​​​രാ​​​​​രി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular