Thursday, April 25, 2024
HomeIndiaതെരഞ്ഞെടുക്കപ്പെടാന്‍ ചിഹ്നത്തിന്‍റെ ആവശ്യമില്ലെന്ന് ഏക്നാഥ് ഷിന്‍ഡെ

തെരഞ്ഞെടുക്കപ്പെടാന്‍ ചിഹ്നത്തിന്‍റെ ആവശ്യമില്ലെന്ന് ഏക്നാഥ് ഷിന്‍ഡെ

മുംബൈ: ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്‍റെ ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ.

തന്‍റെ മണ്ഡലത്തിനായി ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ ചിഹ്നത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പൂനെയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേനയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ‘അമ്ബും വില്ലും’ സംബന്ധിച്ച്‌ ശിവസേനയിലെ ഇരുപക്ഷങ്ങളും തമ്മിലുള്ള അവകാശതര്‍ക്കം തെരഞ്ഞെടുപ്പ് കമീഷന്‍റെ പരിഗണനയിലിരിക്കെയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.

‘ആര് ആരെയാണ് വഞ്ചിച്ചത്? ഞങ്ങളോ അതോ മറ്റാരെങ്കിലുമോ? ഞങ്ങള്‍ ശിവസേനയുടെ സ്വാഭാവിക സഖ്യം മാത്രമാണ് ഉണ്ടാക്കിയത്. ഈ സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണ്’- ഷിന്‍ഡെ പറഞ്ഞു.

ജൂണിലാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സഖ്യസര്‍ക്കാരിനെ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിലൂടെ അട്ടിമറിച്ചത്. തുടര്‍ന്ന് ഷിന്‍ഡെ വിഭാഗത്തിനോടും ഉദ്ധവ് പക്ഷത്തോടും തെരഞ്ഞെടുപ്പ് ചിഹ്നത്തെക്കുറിച്ചുള്ള തങ്ങളുടെ അവകാശവാദങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ആഗസ്റ്റ് എട്ടോടെ ഹാജരാക്കാന്‍ ഇലക്ഷന്‍ കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തങ്ങള്‍ വിമതരോ രാജ്യദ്രോഹികളോ ആയിരുന്നെങ്കില്‍ തങ്ങള്‍ക്ക് സാധാരണക്കാരുടെ പിന്തുണ ലഭിക്കുമായിരുന്നോ എന്ന് ചോദിച്ച ഷിന്‍ഡെ ബാലാസാഹേബ് താക്കറയുടെ ശിവസേനയെ രക്ഷിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ ജനങ്ങള്‍ അംഗീകരിച്ചുവെന്നും പറഞ്ഞു.

നേരത്തെ മഹാരാഷ്ട്ര ഒരിക്കലും വഞ്ചന പൊറുക്കില്ലെന്നും ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തകരുമെന്നും യുവസേന തലവനും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular