Thursday, April 18, 2024
HomeKeralaമാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപത്തുകക്ക് കാത്തുനില്‍ക്കാന്‍ ഇനി ത്യാഗരാജനില്ല

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപത്തുകക്ക് കാത്തുനില്‍ക്കാന്‍ ഇനി ത്യാഗരാജനില്ല

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വര്‍ഷങ്ങളായി രോഗശയ്യയിലായിരുന്ന ത്യാഗരാജനും ഒടുവില്‍ യാത്രയായി.തിങ്കളാഴ്ചയാണ് തഴക്കര വഴുവാടി ആര്യഭവനത്തില്‍ ത്യാഗരാജപ്പണിക്കര്‍ (74) മരണത്തിന് കീഴടങ്ങിയത്.

ഇദ്ദേഹത്തി‍െന്‍റയും ഭാര്യ വിജയകുമാരിയുടെയും പേരില്‍ ഏഴു ലക്ഷം രൂപയോളം മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.

പാര്‍ക്കിന്‍‌സന്‍സ് രോഗം മൂര്‍ഛിച്ചു കിടപ്പിലായ ത്യാഗരാജന് മാസം 70,000 രൂപയോളമായിരുന്നു ചികിത്സ ചെലവ്. ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മരണദിനം വരെ ഒരു രൂപപോലും തിരികെ ലഭിച്ചില്ല. ഇതുവരെ എട്ടു പേര്‍ക്കാണ് ബാങ്ക് തട്ടിപ്പ് കാരണം ദുരിതം അനുഭവിച്ച്‌ മരിക്കേണ്ടി വന്നത്.

നിരവധി പേരാണ് രോഗശയ്യയില്‍ കിടക്കുന്നത്. 65 വയസ്സ് പിന്നിട്ടവരാണ് നിക്ഷേപകരില്‍ 60 ശതമാനത്തിന് മുകളിലും. 2016 ഡിസംബറിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭരണസമിതി ഭരിച്ചുകൊണ്ടിരുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കി‍െന്‍റ തഴക്കരശാഖയില്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്ത് വരുന്നത്.

38 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നായിരുന്നു ആദ്യഘട്ടത്തില്‍ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ 60 കോടിക്ക് മുകളിലേക്ക് അത് ഉയരാമെന്നാണ് സഹകരണ വകുപ്പ് തന്നെ വ്യക്തമാക്കിയത്.വ്യാജവായ്പകള്‍ നല്‍കിയും ഉരുപ്പടികളില്ലാതെ സ്വര്‍ണവായ്പ നല്‍കിയും മറ്റുമാണ് ഇവിടെ തട്ടിപ്പ് നടത്തിയിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular