Friday, April 19, 2024
HomeKeralaസംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു മരണം കൂടി; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു മരണം കൂടി; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു മരണം കൂടി. കൊല്ലം ഇത്തിക്കരയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
അയത്തില്‍ സ്വദേശി നൗഫലിലാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിമൂന്നായി. ഇന്ന് മഴയ്ക്ക് നേരിയ കുറവുള്ളതിനാല്‍ ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

നേരത്തേ ഇന്ന് പത്ത് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഇന്ന് റെഡ് അലര്‍ട്ട്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ അലര്‍ട്ടാണ് പിന്‍വലിച്ചത്. നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുണ്ട്.

തൃശൂര്‍ ചേറ്റുവയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കനത്തമഴയില്‍ മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. പാലത്തിലൂടെയുള്ള ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular