Friday, March 29, 2024
HomeUSAവിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണം : ഇടയലേഖനവുമായി ലത്തീന്‍ സഭ

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണം : ഇടയലേഖനവുമായി ലത്തീന്‍ സഭ

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. ലത്തീന്‍ പള്ളികളില്‍ ഇന്നു വായിച്ച ഇടയ ലേഖനത്തിലാണ് ഈ ആവശ്യം. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണം.

തീര ശോഷണം ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ക്യാംപുകളില്‍ താമസിക്കുന്നവരെ വാടക വീടുകളിലേക്ക് താല്‍ക്കാലികമായി പുനരധിവസിപ്പിക്കണമെന്നും ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നു. രൂപതകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനും സഹായമെത്രാന്‍ ക്രിസ്തുദാസ് ആഹ്വാനം ചെയ്തു.

മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി, സഭാവിശ്വാസികള്‍ രംഗത്തിറങ്ങാനും ഇടയലേഖനത്തിലൂടെ ലത്തീന്‍ സഭ ആഹ്വാനം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular