Wednesday, April 24, 2024
HomeKeralaമഴ കുറയുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ കുറയുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്ത് ജില്ലകളിലെ റെഡ് അലര്‍ട്ട് ഒഴിവാക്കി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമായി ചുരുക്കി.

എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം വ്യാജവാര്‍ത്തക‌ള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപ‌ടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴക്കെടുതികളെത്തുടര്‍ന്നു സംസ്ഥാനത്ത് 166 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 4639 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

തൃശൂരിലാണ് ഏറ്റവും കൂടുതല്‍പേരെ മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ 36 ക്യാംപുകളിലായി 1299 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേരും പത്തനംതിട്ടയില്‍ 33 ക്യാംപുകളിലായി 621 പേരും ആലപ്പുഴയില്‍ ഒമ്ബതു ക്യാംപുകളിലായി 162 പേരും കോട്ടയത്ത് 30 ക്യാംപുകളിലായി 672 പേരും കഴിയുന്നുണ്ട്.

ഇടുക്കിയില്‍ ഏഴു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 118 പേരെ ക്യാംപുകളിലേക്കു മാറ്റി. എറണാകുളത്ത് 18 ക്യാംപുകളിലായി 685 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പാലക്കാട് മൂന്നു ക്യാംപുകളിലായി 58 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 77 പേരെയും കോഴിക്കോട് എട്ടു ക്യാംപുകളിലായി 343 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. വയനാട്ടില്‍ തുറന്ന 13 ദുരിതാശ്വാസ ക്യാംപുകളില്‍ 516 പേരെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ രണ്ടു ക്യാംപുകളിലായി 47 പേരെയും മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular