Saturday, July 27, 2024
HomeIndiaറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന് തുടങ്ങും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന് തുടങ്ങും

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന് തുടങ്ങും. ഇന്ന് മുതല്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യോഗം മറ്റന്നാള്‍ അവസാനിക്കും.

ആര്‍ബിഐ തുടര്‍ച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാണിത്. ഓഗസ്റ്റ് 5 വെള്ളിയാഴ്ച ധനനയ ഫലം പ്രഖ്യാപിക്കും. 25 മുതല്‍ 50 ബേസിസ് പോയിന്റ് വരെ വര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ രണ്ട് പണ നയ യോഗത്തിലുമായി 90 ബേസിസ് പോയിന്റ് ആര്‍ബിഐ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തെ 7.04 ശതമാനവുമായി താരതമ്യം ചെയ്താല്‍ ജൂണില്‍ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ അപ്പോഴും ആര്‍ബിഐയുടെ ഉയര്‍ന്ന പരിധിയായ 6 ശതമാനത്തിന് മുകളില്‍ തന്നെയാണ് പണപ്പെരുപ്പം. ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് അപ്രതീക്ഷിത പണ നയ യോഗം ചേര്‍ന്ന് ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി. തുടര്‍ന്ന് ജൂണില്‍ റിപ്പോ നിരക്ക് വീണ്ടും 50 ബേസിസ് പോയിന്‍റ് വര്‍ദ്ധിപ്പിച്ചു. പോളിസി റിപ്പോ നിരക്ക് നിലവില്‍ 4.90 ശതമാനം ആണ്.

RELATED ARTICLES

STORIES

Most Popular