Saturday, April 27, 2024
HomeKeralaനിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു

കറ്റാനം (ആലപ്പുഴ): റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ യുവാവ് മരിച്ചു.

അടൂര്‍ പള്ളിക്കല്‍ പുതിയ വീട്ടില്‍ കിഴക്കതില്‍ രാധാകൃഷ്ണന്റെ മകന്‍ അനുകൃഷ്ണനാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശരത്ത് (19) പരിക്കുകളോടെ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കെപി റോഡില്‍ കറ്റാനം കോയിക്കല്‍ ചന്തക്ക് സമീപമായിരുന്നു അപകടം. അടൂരില്‍ നിന്നും കായംകുളം ഭാഗത്തേക്ക് വന്ന ബൈക്ക്, റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റ അനുകൃഷ്ണനെ രക്ഷിക്കാനായില്ല.

മാതാവ്: അംബിക. സഹോദരന്‍: അരുണ്‍ കൃഷ്ണന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular