Friday, April 19, 2024
HomeIndiaവിവാദമായ ഡാറ്റാ സംരക്ഷണ ബില്‍ പിന്‍വലിച്ചു; പുതിയ നിയമം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍

വിവാദമായ ഡാറ്റാ സംരക്ഷണ ബില്‍ പിന്‍വലിച്ചു; പുതിയ നിയമം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂ‍ഡല്‍ഹി: വ്യക്തിവിവര സുരക്ഷാ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ വിവാദമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പകരം പുതിയ ബില്‍ കൊണ്ടുവരും.

സംയുക്ത പാര്‍ലമെന്ററി സമിതി ബില്ലില്‍ 81 ഭേദഗതികളും സമഗ്രമായ നിയമനിര്‍മാണത്തിന് 12 ശുപാര്‍ശകളും മുന്‍പോട്ട് വെച്ചിരുന്നു. ബില്‍ പിന്‍വലിക്കാന്‍ ലോക്സഭ അനുമതി നല്‍കി. ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചത്. രാജ്യാന്തര ടെക് കമ്ബനികളും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച്‌ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

വിവര സുരക്ഷയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇളവു നല്‍കുന്ന നിര്‍ദേശവും ഉള്‍പ്പെടുത്തിയാണ് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കിയത്. എന്നാല്‍ സമിതിയില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എംപിമാര്‍ ഇതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി.

2019 ഡിസംബര്‍ 11 നാണ് ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഈ നിയമം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ബില്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് അയച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular