Friday, April 26, 2024
HomeKeralaപ്രശസ്‌ത ഗൈനക്കോളജിസ്‌റ്റ്‌ ഡോ. കെ ലളിത അന്തരിച്ചു

പ്രശസ്‌ത ഗൈനക്കോളജിസ്‌റ്റ്‌ ഡോ. കെ ലളിത അന്തരിച്ചു

തിരുവനന്തപുരം > പ്രശസ്ത ഗൈനക്കോളജിസ്റ്റും നടി മാലാ പാര്വതിയുടെ അമ്മയുമായ ഡോ. കെ ലളിത (85) അന്തരിച്ചു.

തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. അര്‍ബുദരോഗത്തിന് ചികിത്സയില്‍ ആയിരുന്നു.

1954 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാലാം ബാച്ചില്‍ എംബിബിഎസിനു ചേര്‍ന്ന ലളിത നാലാം റാങ്കോടെയാണ് പാസ്സായത്. പിജിക്ക് ഗൈനക്കോളജിക്കാണ് ചേര്‍ന്നത്. ആദ്യം സംസ്ഥാന ഹെല്‍ത്ത് സര്‍വ്വീസിലായിരുന്നു. 1964 ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്. എസ്‌എടി സുപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച്‌ 1992 ല്‍ വിരമിച്ചു. പിന്നീട് തിരുവനന്തപുരം എസ്യുടിയില്‍ ജോലിയില്‍ പ്രവേശിച്ചു. ആറു പതിറ്റാണ്ട് പിന്നിട്ട സേവനത്തിനിടയില് ഡോ. കെ ലളിതയുടെ കൈകളിലൂടെ ലോകത്തിലേക്ക് കണ്ണുതുറന്നു നോക്കിയത് ഒരു ലക്ഷത്തോളം കുഞ്ഞുങ്ങള്‍, അല്ലെങ്കില്‍ നവജാത ശിശുക്കളായിരുന്നു.

വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി വി ത്രിവിക്രമനാണ് ഭര്‍ത്താവ്. ലക്ഷ്മി മനു, എസ് കുമാരന്‍, മാല പാര്‍വതി എന്നിവര്‍ മക്കളാണ്. സംസ്കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular