Saturday, April 20, 2024
HomeIndiaകാഴ്ചകള്‍ പകര്‍ത്തുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ 2 മലയാളികള്‍ കര്‍ണ്ണാടകത്തിൽ മുങ്ങി മരിച്ചു

കാഴ്ചകള്‍ പകര്‍ത്തുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ 2 മലയാളികള്‍ കര്‍ണ്ണാടകത്തിൽ മുങ്ങി മരിച്ചു

ബംഗളൂരു: കാഴ്ചകള്‍ പകര്‍ത്തുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കര്‍ണാടക മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലെ അപകടത്തില്‍ ആലുവ സ്വദേശി ജേക്കബ് സാമുവല്‍, തൃശൂര്‍ സ്വദേശി സിബല്‍ തോമസ് എന്നിവരാണ് മരിച്ചത്.

ബെംഗളൂരു എം.എസ് പാളയത്തില്‍ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊന്‍തോക്കന്‍ വീട്ടില്‍ തോമസിന്റെയും മീനയുടേയും മകന്‍ സിബിലും (21). കോള്‍സ് പാര്‍ക്ക് നെഹ്‌റുപുരത്ത് താമസിക്കുന്ന ആലുവ സ്വദേശി ജേക്കബ് സാമുവലിന്റെയും ജയ്‌മോളുടേയും മകനായ സാമുവല്‍ ജോസഫും (21) ക്രിസ്തു ജയന്തി കോളേജിലെ പി.ജി വിദ്യാര്‍ഥികളാണ്. ക്ലാസുകള്‍ ഇന്ന് തുടങ്ങാനിരിക്കെയാണ് ദുരന്തം.

ശനിയാഴ്ച രാവിലെ സ്‌കൂട്ടറിലാണ് ഇരുവരും വെള്ളച്ചാട്ടം കാണാനായി പുറപ്പെട്ടത്. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിന് സമീപം യുവാക്കളുടെ സ്‌കൂട്ടര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular