Friday, March 29, 2024
HomeKeralaനിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂര്‍ : തലശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.അഭിജിത്ത് വി.

എം( 30 ) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍ ) നിയമം 2007 വകുപ്പ് 2(p)(iii) പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ തലശ്ശേരി ടെമ്ബിള്‍ ഗേറ്റ് സ്വദേശിയാണ്.

കണ്ണൂര്‍ സിറ്റി ജില്ല പൊലീസ് മേധാവി ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.കണ്ണൂര്‍ സിറ്റി ജില്ല പോലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച്‌ ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ച്‌ മുന്നോട്ട് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular