Thursday, April 25, 2024
HomeUSAഗർഭഛിദ്ര നിരോധന നീക്കം കൻസാസ് തള്ളിക്കളഞ്ഞു

ഗർഭഛിദ്ര നിരോധന നീക്കം കൻസാസ് തള്ളിക്കളഞ്ഞു

റിപ്പബ്ലിക്കൻ പാർട്ടിക്കു മേധാവിത്വമുള്ള കൻസാസ് സംസ്ഥാനത്തു ഗർഭഛിദ്രം നിരോധിച്ച സുപ്രീം കോടതി വിധി ജനങ്ങൾ തള്ളി. സുപ്രീം കോടതി വിധി അംഗീകരിച്ചു സംസ്ഥാനത്തു ഗർഭഛിദ്രം നിരോധിക്കാനുള്ള നീക്കം ചൊവാഴ്ച നടന്ന അഭിപ്രായ വോട്ടെടുപ്പിൽ പരാജയം കണ്ടു.

ഗർഭഛിദ്രം നിയമാനുസൃതമാവുന്ന ചുരുക്കം ചില റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായി കൻസാസ്. സംസ്ഥാനത്തു 8,50000ത്തിലേറെ റെജിസ്റ്റർ ചെയ്ത  റിപ്പബ്ലിക്കൻ വോട്ടർമാർ ഉള്ളപ്പോൾ ഡെമോക്രറ്റുകൾ 4,95000 മാത്രമാണ്.

സംസ്ഥാനത്തു 22 ആഴ്ച വരെ എത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതിയുണ്ട്.

ആറാഴ്ച മുൻപു വന്ന സുപ്രീം കോടതി വിധിയുടെ ആദ്യത്തെ ജനഹിത പരിശോധന ആയിരുന്നു ഇത്. തീർപ്പിനെ ഡെമോക്രറ്റുകൾ സ്വാഗതം ചെയ്തു.

“കൻസാസ് ഇന്ന് മൗലികാവകാശങ്ങൾക്കു വേണ്ടി തീർപ്പു കല്പിച്ചു,” ഗവർണർ ലോറ കെല്ലി (ഡെമോക്രറ്റ്) പറഞ്ഞു. നമ്മുടെ സാമ്പത്തിക ഭാവിയെയും സ്ത്രീകളുടെ ആരോഗ്യത്തെയും അപകടത്തിലാക്കിയ നിയമനിർമാണം നമ്മൾ തടഞ്ഞു. നമ്മൾ ഒന്നിച്ചു കൻസാസിനെ സ്വതന്ത്രമായി ജീവിക്കാനും നമ്മുടെ കാര്യം നോക്കാനും കഴിയുന്ന  രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനമാക്കും.”

കെല്ലി നവംബറിൽ വീണ്ടും തിരഞ്ഞെടുപ്പു നേരിടുന്നുണ്ട്.

അരിസോണയിൽ 

ചൊവാഴ്ച നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഗവർണർ സ്ഥാനാർഥിയാവാൻ ഡൊണാൾഡ് ട്രംപ് പിന്തുണച്ച അരിസോണ കാരി ലേക്ക് തോറ്റു.  കാരിൻ ടേയ്‌ലർ റോബ്‌സനാണ് അവരെ തോല്പിച്ചത്. റോബ്‌സൻ 49.4% വോട്ടും ലേക്ക് 40.8 ശതമാനവും നേടി.

സെനറ്റർ സ്ഥാനാർത്ഥിയായി ട്രംപ് പിന്തുണച്ച ബ്ലേക്ക് മാസ്റ്റേഴ്സ് ജയം കണ്ടു: 35% വോട്ടോടെ. ജിം ലെമൺ 30.4% ആണ് നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular