Thursday, April 25, 2024
HomeIndia9 വർഷം മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകേണ്ട 20 ലക്ഷം രൂപയുടെ ബിൽ NHAI...

9 വർഷം മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകേണ്ട 20 ലക്ഷം രൂപയുടെ ബിൽ NHAI തടഞ്ഞു വച്ചു

ന്യൂഡൽഹി: സർക്കാർ സ്ഥാപനങ്ങളിലെ ചുവച്ചുനാടയിൽ കുടുങ്ങുന്ന അപേക്ഷകകളും ബില്ലുകളും ഒരു പുതിയ കാര്യമല്ല. എന്നാൽ ഇത്തരത്തിൽ 9 വർഷം മുമ്പ് തടഞ്ഞുവച്ച ഒരു ബില്ലിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നൽകേണ്ടി വന്നത് വലിയ വിലയാണ്. 9 വർഷം മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകേണ്ട 20 ലക്ഷം രൂപയുടെ ബിൽ NHAI തടഞ്ഞു വച്ചു. എന്നാൽ പിന്നീട് ഏകദേശം 4.5 കോടി രൂപ ഈ സ്വകാര്യ സ്ഥാപനത്തിന് നൽകേണ്ടി വന്നു

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ലഭിച്ച രേഖകൾ അനുസരിച്ച് 2019 ഡിസംബറിലാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്വകാര്യ സ്ഥാപനത്തിന് പേയ്മെന്റ് നടത്തിയത്. സ്വകാര്യ സ്ഥാപനം ഡൽഹി ഹൈക്കോടതിയിലെ രണ്ട് കേസുകളും ജയിച്ചതിനെ തുടർന്നായിരുന്നു ഇത്.  ഉയർന്ന പലിശ നിരക്ക് ഏർപ്പെടുത്തിയതിനാലാണ് എൻഎച്ച്എഐക്ക് ഇത്രയും വലിയ തുക നൽകേണ്ടി വന്നത്. 2006ലെ MSME വികസന നിയമപ്രകാരം രജിസ്റ്റർ ചെയ്തതിനാൽ സ്ഥാപനത്തിന് 27% പലിശ ലഭിക്കാൻ അവകാശമുണ്ട്.

11 ടോൾ പ്ലാസകളിലെ ടോൾ പിരിവിന് മേൽനോട്ടം വഹിക്കാൻ 2010 ഫെബ്രുവരിയിൽ സ്വകാര്യ സ്ഥാപനം എൻഎച്ച്എഐയുമായി കരാർ ഒപ്പിട്ടതായി കോടതി രേഖകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ നൽകിയ അസൈൻമെന്റുകളുടെ തുടർച്ചയായ നിരീക്ഷണങ്ങൾ നടത്തുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും റിപ്പോർട്ടുകൾ നൽകാൻ വൈകിയെന്നും എൻഎച്ച്എഐ കോടതിയിൽ വ്യക്തമാക്കി. റിപ്പോർട്ടുകൾ വൈകി സമർപ്പിച്ചതിനാൽ പേയ്മെന്റ് വൈകിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ, ഒടുവിൽ NHAI 20 ലക്ഷം രൂപയുടെ ഇൻവോയ്സുകൾ ക്ലിയർ ചെയ്തു. ബില്ലുകൾ ക്ലിയർ ചെയ്യാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി സ്വകാര്യ സ്ഥാപനം പിന്നീട് എംഎസ്എംഇ ഫെസിലിറ്റേഷൻ കൗൺസിലിൽ പരാതി നൽകി. 2011 ഫെബ്രുവരിയിൽ സ്വകാര്യ സ്ഥാപനം എംഎസ്എംഇ വികസന നിയമപ്രകാരം രജിസ്റ്റർ ചെയ്തു. അനുരഞ്ജന നടപടികൾ പരാജയപ്പെട്ടതിനെ തുടർന്ന്, എംഎസ്എംഇ കൗൺസിൽ കേസ് ഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിന് കൈമാറി. 2018 ജൂണിൽ, സ്ഥാപനത്തിന്റെ മധ്യസ്ഥൻ 2016 ജൂലൈ മുതൽ സ്വകാര്യ സ്ഥാപനത്തിന് പ്രതിവർഷം 27% പലിശ നിരക്കിൽ 2.24 കോടി രൂപ നൽകണമെന്ന് വ്യക്തമാക്കി.

ആർബിട്രേഷൻ അവാർഡ് നടപ്പാക്കാൻ സ്വകാര്യ സ്ഥാപനം ശ്രമിച്ചതോടെ വിഷയം ഡൽഹി ഹൈക്കോടതിയിൽ എത്തി. ആർബിട്രേഷൻ അവാർഡ് ഹൈക്കോടതി ശരിവയ്ക്കുകയും 2019 മേയിൽ, എൻഎച്ച്എഐ 2018 നവംബർ 20 വരെയുള്ള 4.18 കോടി രൂപ സ്വകാര്യ സ്ഥാപനത്തിന് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് എൻഎച്ച്എഐ 2019 ജൂലൈയിൽ 3.79 കോടി രൂപ അടച്ചു.

പിന്നീട്, നവംബർ 2018 നും (ഹൈക്കോടതിയിൽ ഹർജി നൽകിയ ദിവസം) ജൂലൈ 2019 നും ഇടയ്ക്കുള്ള യഥാർത്ഥ തുകയായ 2.24 കോടി രൂപയുടെ അധിക പലിശയായി സ്വകാര്യ സ്ഥാപനം വീണ്ടും 83.78 ലക്ഷം രൂപയുടെ ആവശ്യം ഉയർത്തി. അധിക പേയ്‌മെന്റ് നടത്താൻ ഹൈക്കോടതി എൻ‌എച്ച്‌എ‌ഐക്ക് നിർദ്ദേശങ്ങൾ നൽകിയതിനാൽ, അതോറിറ്റി നിയമപരമായ അഭിപ്രായം തേടി. ഇതേ തുടർന്ന് 2019 നവംബറിലെ ഔദ്യോഗിക രേഖകൾ പ്രകാരം, “കൂടുതൽ പലിശ ഒഴിവാക്കാൻ” “സമയത്തിനുള്ളിൽ” തുക അടയ്ക്കാൻ എൻഎച്ച്എഐയ്ക്ക് നിർദ്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular