Thursday, April 25, 2024
HomeKeralaഎന്തുകൊണ്ട് പ്രധാനമന്ത്രിക്ക് നേരെ കറുത്ത കൊടി ഉയരുന്നില്ല ? വിമര്‍ശനവുമായി കോടിയേരി

എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് നേരെ കറുത്ത കൊടി ഉയരുന്നില്ല ? വിമര്‍ശനവുമായി കോടിയേരി

കരിങ്കൊടി സമരങ്ങളെ വിമര്‍ശിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരിങ്കൊടി സമര മുദ്രാവാക്യങ്ങള്‍ അര്‍ത്ഥശൂന്യമാണ്‌.

ന്യായമായ സമരങ്ങളോട് സര്‍ക്കാരിന് എതിര്‍പ്പില്ല. പൊതുജന പ്രതിഷേധം അംഗീകരിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആലപ്പുഴ ജില്ലാ കലക്ടറെ മാറ്റിയത് ചൂണ്ടിക്കാട്ടി കോടിയേരി പറഞ്ഞു.

ജൂലൈ 29ന്‌ കാക്കനാട്ട്‌ മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക്‌ പൊലീസ്‌ വലയം ഭേദിച്ച്‌ ചാടിവീണ്‌ മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹം ഇരുന്ന ഭാഗത്തെ ഗ്ലാസ്‌ അടിച്ചുപൊട്ടിക്കാന്‍ തുനിഞ്ഞ ക്രിമിനല്‍ നടപടിയെ ജനാധിപതൃസമരം എന്ന്‌ ആര്‍ക്കാണ്‌ വിശേഷിപ്പിക്കാനാകുക. മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ്‌ ചില്ല് അടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ച അക്രമി പോക്സോ അടക്കം ഇരുപതോളം കേസിലെ പ്രതിയാണ്‌.

സോണി ജോര്‍ജ്‌ എന്ന ഇയാളുടെ മേലങ്കി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ് എന്നതാണ്‌. ഇതുപോലെ ഒരു സംഭവം പ്രധാനമന്ത്രിക്കോ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കോ എതിരെ ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന ഭരണനടപടിയും തുടര്‍നടപടിയും എന്താകുമായിരുന്നെന്ന് ഊഹിക്കുക. കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന സമരരീതി തികച്ചും ജനാധിപത്യവിരുദ്ധമാണ്‌.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ മൂന്ന്‌ ക്രിമിനലുകളെ കോണ്‍ഗ്രസ്‌- യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഗൂഢാലോചന നടത്തി ‘അക്രമസംഭവം’ സൃഷ്ടിക്കാന്‍ നിയോഗിച്ചതുമുതല്‍ കാക്കനാട്‌ സംഭവംവരെ ഏറ്റവും പ്രാകൃതമായ സമരമുറകളാണ്‌. വിമാനത്തില്‍ കയറിയവര്‍ ഉരിപ്പിടത്തില്‍ ഇരുന്ന്‌ പ്രതിഷേധിക്കുകയായിരുന്നില്ല. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച്‌ പാഞ്ഞുചെല്ലുകയായിരുന്നില്ലേ.

ഉദ്ദേശ്യം സമാധാനപരമായിരുന്നെങ്കില്‍ ആ രീതി അവലംബിക്കില്ലായിരുന്നു. ഇത്തരം അരാജകത്വ സമരമുറകള്‍ ജനാധിപത്യം നിലനില്‍ക്കുന്ന ഒരു നാടിന്‌ യോജിച്ചതല്ല. കരിങ്കൊടി സമരത്തിന്‌ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ അര്‍ഥശൂന്യതയാണ്‌ മറ്റൊരു ഘടകം.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഏറ്റുപിടിച്ച്‌ മുഖ്യമന്ത്രിക്കും മറ്റും എതിരെ കരിങ്കൊടി കാട്ടുന്നത്‌ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമരമാര്‍ഗമാണോ? അങ്ങനെയെങ്കില്‍ എന്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ എതിരെ ഈ കറുത്തകൊടി ഉയരുന്നില്ല?- കോടിയേരി ചോദിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular