Friday, April 19, 2024
HomeKeralaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി അശ്ലീല വീഡിയോ ചാറ്റ്; യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി അശ്ലീല വീഡിയോ ചാറ്റ്; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ അശ്ലീല വീഡിയോ ചാറ്റ് നടത്തുകയും അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചു കൊടുക്കുകയും ചെയ്ത കാസര്‍ഗോഡ് കുന്നുംകൈ സ്വദേശി അഭിജിത്തിനെ (24) പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.

ഇയാളുടെ ഫോണ്‍ പരിശോധിച്ച പോലീസിന് യുവാവ് നിരവധി പെണ്‍കുട്ടികളുമായി വിഡിയോ ചാറ്റ് ചെയ്യുകയും ആയതിന്റെ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്ത തായും കണ്ടെത്തി. പിക് അപ്പ് വാനില്‍ മരകട്ട കച്ചവടക്കാരന്‍ ആണ് പ്രതി. അച്ഛനും അമ്മയും വേര്‍പിരിഞ്ഞു കഴിയുന്നതിനാല്‍ അമ്മാവന്റെ കൂടെ താമസിക്കുന്ന കുട്ടിയുടെ റൂമില്‍ നിന്നും രാത്രി 11 മണിക്ക് ശേഷം ആരോടോ സംസാരിക്കുന്നത് കേട്ട അമ്മാവന്‍ ബലമായി ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മനസിലായത്.

വിവരം അറിഞ്ഞ് പ്രതി ഫോണ്‍ നമ്ബര്‍ മാറ്റി മറ്റ് ഇരകളെ വലയില്‍ വീഴ്ത്തുമ്ബോള്‍ ആണ് പ്രതി പയ്യന്നൂര്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത്. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് കര്‍ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് പ്രതി ഇന്നലെ രാത്രി പയ്യന്നൂര്‍ കണ്ടോത്ത് വെച്ച്‌ പിടികൂടിയത്. പയ്യന്നൂര്‍ അഡീഷണല്‍ എസ്‌ഐ കെ വി മുരളി എ എസ് ഐ അബ്ദുല്‍ റൗഫ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular