Friday, March 29, 2024
HomeKerala'നരനാ'വാന്‍ നോക്കിയതാ! പണിപാളി; 'സാഹസികര്‍' കേസില്‍പ്പെട്ടു

‘നരനാ’വാന്‍ നോക്കിയതാ! പണിപാളി; ‘സാഹസികര്‍’ കേസില്‍പ്പെട്ടു

പത്തനംതിട്ട: മൂഴിയാറില്‍ മലവെള്ളത്തില്‍ തടിപിടിക്കാന്‍ ചാടിയ മൂന്നു യുവാക്കള്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക്കഴിഞ്ഞ ദിവസം കോരിച്ചൊരിഞ്ഞ് മഴ പെയ്യുന്നതിനിടെയായിരുന്നു യുവാക്കളുടെ സാഹസികത.

കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കോട്ടമണ്‍പാറ ഗ്രൗണ്ട് പടിക്കല്‍ നിന്നാണ് കരകവിഞ്ഞൊഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമണ്‍പാറ സ്വദേശികളായ മൂന്നംഗ സംഘത്തിന്റെ സാഹസിക തടിപിടുത്തം. ഉറുമ്ബിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളില്‍ ഇരുന്നായിരുന്നു യാത്ര.

തടി കരയിലേക്കു അടുപ്പിക്കാന്‍ കഴിയാതായതോടെ മൂവരും ആറ്റില്‍ ചാടി കരയിലേക്കു നീന്തുകയായിരുന്നു. എല്ലാം കണ്ട് കരയ്ക്കുനിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘നരന്‍’ എന്ന ചിത്രത്തിലേക് പോലെ പെരുംമഴയത്ത് ഒഴികിവന്ന തടി പിടിക്കുകയായിരുന്നു യുവാക്കള്‍. നരനിലെ തന്നെ പാട്ട് പിന്നണിയിലിട്ടായിരുന്നു വീഡിയോ ചിത്രീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular