Friday, March 29, 2024
HomeIndiaനോടീസ് നല്‍കാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ ഒഴിപ്പിക്കാനാകില്ലെന്ന് ഹൈകോടതി

നോടീസ് നല്‍കാതെ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ ഒഴിപ്പിക്കാനാകില്ലെന്ന് ഹൈകോടതി

ന്യൂഡെല്‍ഹി: () ഒറ്റരാത്രികൊണ്ട് കൈയേറ്റങ്ങള്‍ നീക്കം ചെയ്ത ഡെല്‍ഹി വികസന അതോറിറ്റിയുടെ (DDA) നടപടി തെറ്റാണെന്ന് ഡെല്‍ഹി ഹൈകോടതി വിലയിരുത്തി.
അറിയിപ്പില്ലാതെ അതിരാവിലെയോ വൈകുന്നേരമോ ഒരാളെ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പുറത്താക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. അവര്‍ പൂര്‍ണമായും അഭയമില്ലാത്തവരാണെന്നും അവര്‍ക്ക് ബദല്‍ സ്ഥലം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്ബ് ഇത്തരക്കാര്‍ക്ക് ന്യായമായ സമയം നല്‍കണമെന്നും അവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം ഒരുക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് തന്റെ വിധിന്യായത്തില്‍ പറഞ്ഞു. ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതിന് മുമ്ബ് കൂടിയാലോചിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ഷകര്‍പൂര്‍ ചേരി യൂനിയന്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 ന്, ഡിഡിഎ ഉദ്യോഗസ്ഥര്‍ ഒരു അറിയിപ്പും കൂടാതെ പ്രദേശത്ത് എത്തി 300 ഓളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതായി ഹരജിക്കാര്‍ ആരോപിച്ചു. ‘പൊളിക്കല്‍ മൂന്നു ദിവസം നീണ്ടുനിന്നു. കുടിലുകള്‍ തകര്‍ന്ന പലര്‍ക്കും സാധനങ്ങള്‍ എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ഡിഡിഎ ഉദ്യോഗസ്ഥരും ചേര്‍ന്ന് താമസക്കാരെ സ്ഥലത്ത് നിന്ന് മാറ്റി’, ഹര്‍ജിയില്‍ പറയുന്നു.

തുടര്‍ന്നുള്ള പൊളിക്കല്‍ നടപടികള്‍ മാറ്റിവയ്ക്കാനും പൊളിക്കുന്ന സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്താനും ഡിഡിഎയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വാദം കേട്ട കോടതി, DUSIB (Delhi Urban Shelter Improvement Board) യുമായി കൂടിയാലോചിച്ച്‌ മാത്രമേ പൊളിക്കല്‍ നടത്താവൂ എന്ന് ഡിഡിഎയോട് നിര്‍ദേശിച്ചു. ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാന്‍ താമസക്കാര്‍ക്ക് മതിയായ സമയം നല്‍കാനും കോടതി ഡിഡിഎയോട് നിര്‍ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular