Friday, April 19, 2024
HomeIndiaജസ്റ്റിസ് യു.യു ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും

ജസ്റ്റിസ് യു.യു ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും

ന്യൂഡല്‍ഹി: ജസ്റ്റിസ് യു.യു ലളിത് (ഉദയ് ഉമേഷ് ലളിത്) ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ദേഹത്തെ ശിപാര്‍ശ ചെയ്തു.

ഈ മാസം 26നാണ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്നത്.
നിയമിതനായാല്‍, ജസ്റ്റിസ് എ.എം സിക്രിക്കു ബാറില്‍ നിന്ന് നേരിട്ട് സുപ്രിം കോടതി ബെഞ്ചിലേക്ക് ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസായി മഹാരാഷ്ട്രയില്‍ നിന്നുള്ള ജസ്റ്റിസ് ലളിത് മാറും.1971 ജനുവരിയില്‍ 13ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് സിക്രി.

എന്നാല്‍ ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി താരതമ്യേന ഹ്രസ്വകാലമാണ് അദ്ദേഹത്തിനുള്ളത്. മൂന്ന് മാസത്തില്‍ താഴെ മാത്രം. 2022 നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. 2014 ആഗസ്റ്റ് 13നാണ് അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത്. അതിന് മുമ്ബ് ജസ്റ്റിസ് ലളിത് സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് യു ആര്‍ ലളിത് മുതിര്‍ന്ന അഭിഭാഷകനും ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular