Friday, April 26, 2024
HomeKeralaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് റിമാന്‍ഡില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് റിമാന്‍ഡില്‍

അടൂര്‍: അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയയാള്‍ പോലീസ് പിടിയില്‍.

മൂന്നാളം പിലാമിറ്റത്ത് വീട്ടില്‍ ബൈജുവാണ്‌(32) അടൂര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച്‌ കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. ഇതുകണ്ട് മാതാവ് ബഹളം വെച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് മാതാവും കുട്ടിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ അടൂര്‍ ബൈപാസിന് സമീപത്തുനിന്നും ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular